ത​രു​വ​ണ​യി​ല്‍ ഓ​ണം ക​ഴി​ഞ്ഞും കോ​ഴിവി​ല​യി​ല്‍ ഓ​ഫ​റു​ക​ളു​മാ​യി വ്യ​പാ​രി​ക​ള്‍
Sunday, September 15, 2019 2:12 AM IST
മാ​ന​ന്ത​വാ​ടി: ഓ​ണ​ത്തി​ന് ജി​ല്ല​യി​ല്‍ ത​ന്നെ കോ​ഴി​യി​റ​ച്ചി വി​ല പി​ടി​ച്ചു നി​ര്‍​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ത​രു​വ​ണ​യി​ലെ കോ​ഴി​വ്യാ​പാ​രി​ക​ള്‍ ഓ​ണ​ത്തി​ന് ശേ​ഷ​വും ഓ​ഫ​റു​ക​ളു​മാ​യി രം​ഗ​ത്ത്.

ചി​ല്ല​റ കോ​ഴി ഉ​പോ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​പ്പ​ണ്‍ ന​ല്‍​കി ഇ​രു​പ​ത് ദി​വ​സം കൂ​ടു​മ്പോ​ള്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ കോ​ഴി​വി​ല്‍​പ്പ​ന തു​ട​രു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ത​രു​വ​ണ​യി​ലെ ബി​സ്മി ചി​ക്ക​നി​ല്‍ നി​ന്നും ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി വാ​ങ്ങി​ക്കു​ന്ന ഉ​ഭ​പോ​ക്താ​വി​നാ​ണ് ഒ​രു​കൂ​പ്പ​ണ്‍ ല​ഭി​ക്കു​ക. ഒ​ന്നാം സ​മ്മാ​നം ഫ്രി​ഡ​ജ്, ര​ണ്ടാം സ​മ്മാ​നം ഇ​ന്‍​ഡ​ക‌്ഷ​ന്‍ കു​ക്ക​ര്‍, മൂ​ന്നാം സ​മ്മാ​നം ഡി​ന്ന​ര്‍​സെ​റ്റ് .

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് അ​ഞ്ച് ദി​വ​സ​മാ​ണ് കു​റ​ഞ്ഞ വി​ല​യി​ല്‍ കോ​ഴി​യി​റ​ച്ചി​യും കൂ​ടെ സൗ​ജ​ന്യ​മാ​യി ര​ണ്ട് കി​ലോ പ​ച്ച​ക്ക​റി​യും വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. ഒ​രു ദി​വ​സം ര​ണ്ട് കി​ലോ കോ​ഴി​യി​റ​ച്ചി​ക്കൊ​പ്പം ഒ​ന്ന​ര​കി​ലോ ബി​രി​യാ​ണി അ​രി​യും ന​ല്‍​കി​യി​രു​ന്നു.

ത​ങ്ങ​ള്‍ ആ​രെ​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ത്താ​നോ മ​ത്സ​രി​ക്കാ​നോ വേ​ണ്ടി​യ​ല്ല കു​റ​ഞ്ഞ വി​ല​യി​ല്‍ കോ​ഴി​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്നും ലാ​ഭം കു​റ​ച്ച് സാ​ധാ​ര​ണ​ക്കാ​ര​നെ ചൂ​ഷ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. എ​ല്ലാ വ​ര്‍​ഷ​വും ആ​ഘോ​ഷ​സ​മ​യ​ങ്ങ​ളി​ല്‍ കോ​ഴി വി​ല കു​തി​ച്ചു​യ​രാ​റു​ണ്ടെ​ങ്കി​ലും ഈ ​ഓ​ണ​ത്തി​ന് ത​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ല്‍ കാ​ര​ണം വി​ല​ക്കു​തി​പ്പു​ണ്ടാ​യി​ല്ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഇ​തി​നെ തു​ട​ര്‍​ന്ന് പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് വ​ക വ​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ജി​ല്ല​യി​ലെ​വി​ടെ​യും കോ​ഴി​ക്ക​ട തു​ട​ങ്ങി കു​റ​ഞ്ഞ വി​ല​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ത​ങ്ങ​ളൊ​രു​ക്ക​മാ​ണെ​ന്നും വ്യാ​പാ​രി​ക​ളാ​യ കെ. ​മോ​യി, പി.​കെ. ബ​ദ​റു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.