രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണമെന്ന്
Tuesday, September 17, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി-​മൈ​സൂ​ര്‍ ദേ​ശീ​യ പാ​ത 67 ലെ ​രാ​ത്രി യാ​ത്ര നി​രോ​ധ​നം നീ​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​സി​ന​ഗു​ഡി​യി​ലെ വ്യാ​പാ​രി സം​ഘ​വും ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​നും നാ​ട്ടു​കാ​രും സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി യാ​ത്ര നി​രോ​ധ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.
യാ​ത്ര നി​രോ​ധ​നം സ്ഥ​ിര​മാ​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. രാ​ത്രി യാ​ത്ര നി​രോ​ധ​നം കാ​ര​ണം മ​സി​ന​ഗു​ഡി, മാ​യാ​ര്‍, ബൊ​ക്കാ​പു​രം, വാ​ഴ​ത്തോ​ട്ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ നൂ​റു​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ബ​ന്ധി​പ്പൂ​ര്‍ പാ​ത അ​ട​ച്ചി​ട്ടാ​ല്‍ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​കാ​ന്‍ സാ​ധി​ക്കാ​തെ വ​രും. 39 കി​ലോ​മീ​റ്റ​ര്‍ ദൂ​രം താ​ണ്ടേ​ണ്ട സ്ഥാ​ന​ത്ത് 200 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ വ​രും.