പ​ണം വച്ച് ചീ​ട്ടു​ക​ളി​ച്ച ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, September 17, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: പ​ണം വച്ച് ചീ​ട്ടു​ക​ളി​ച്ച ഏ​ഴ് പേ​രെ കോ​ത്ത​ഗി​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത്ത​ഗി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍ എ​സ്പി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. രാ​ജ​ന്‍ (52), മ​ജീ​ദ് (51), പ്ര​ഭു (35), വി​നോ​ദ്കു​മാ​ര്‍ (39), യു​വ​രാ​ജ് (21), ശ​ങ്ക​ര്‍ (32), കാ​ര്‍​ത്തി​കേ​യ​ന്‍ (50) എ​ന്നി​വ​രെ​യാ​ണ് എ​സ്‌​ഐ​മാ​രാ​യ വേ​ല്‍​മു​രു​ക​ന്‍, മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​വ​രി​ല്‍ നി​ന്ന് 11,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം ഈ ​റി​സോ​ര്‍​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ 20 പേ​രെ അ​റ​സ്റ്റു ചെ​യയ്തു. 19 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും, ര​ണ്ട് കാ​റു​ക​ളും, ആ​റ് ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.