ലേ​ലം ചെയ്യുന്നു
Wednesday, September 18, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി- നൂ​ല്‍​പ്പു​ഴ റോ​ഡി​ലെ ന​മ്പി​ക്കൊ​ല്ലി​യി​ല്‍ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന അ​ക്കഷ്യ മ​ര​ത്ത​ടി​ക​ള്‍ 26ന് ​രാ​വി​ലെ 11 ന് ​പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യും.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി സ​മ​യ​ങ്ങ​ളി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​ക​ള്‍ ഉ​പ​വി​ഭാ​ഗം കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04936 222750.
ക​ല്‍​പ്പ​റ്റ: പു​റ​ക്കാ​ടി വി​ല്ലേ​ജി​ല്‍ മൂ​ന്ന് വീ​ട്ടി മ​ര​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ലേ​ലം ചെ​യ്യും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫീ​സ്, പു​റ​ക്കാ​ടി വി​ല്ലേ​ജ്, ക​ള​ക്‌​ട്രേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഭി​ക്കും. മു​ട്ടി​ല്‍ സൗ​ത്ത് വി​ല്ലേ​ജി​ല്‍ റീ​സ​ര്‍​വേ 175/6ല്‍ ​മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ട്ടി മ​ര​ത്തി​ന്‍റെ ര​ണ്ട് ക​ഷ്ണ​വും റീ​സ​ര്‍​വേ 562/2-ല്‍ ​നി​ല്‍​ക്കു​ന്ന വീ​ട്ടി​മ​ര​വും രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും.
ക​ല്‍​പ്പ​റ്റ: മീ​ന​ങ്ങാ​ടി എ​ക്‌​സൈ​സ് ഓ​ഫീ​സി​ല്‍ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന വാ​ഹ​ന ലേ​ലം നാ​ളെത്തേലേ​ക്ക് മാ​റ്റി​യ​താ​യി ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.