പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ധീ​ഷ് ക​രി​ങ്ങാ​രി​യെ അ​നു​സ്മ​രി​ച്ചു
Thursday, September 19, 2019 12:30 AM IST
മാ​ന​ന്ത​വാ​ടി: പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ധീ​ഷ് ക​രി​ങ്ങാ​രി​യെ അ​നു​സ്മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മാ​ന​ന്ത​വാ​ടി, പ​ഴ​ശി​രാ​ജാ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം, ക​രി​ങ്ങാ​രി ന​വ​ജീ​വ​ന്‍ ഗ്ര​ന്ഥാ​ല​യം, പ്ര​സ്‌​ക്ല​ബ് മാ​ന​ന്ത​വാ​ടി എ​ന്നി​വ ചേ​ര്‍​ന്നാ​ണ് അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​ശി ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ ന​ഗ​രം ചു​റ്റി മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ സ​മാ​പി​ച്ചു.

സു​ധീ​ഷ് പ​ക​ര്‍​ന്നു ന​ല്‍​കി​യ പാ​ഠ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യാ​ല്‍ മാ​ത്ര​മേ പ്ര​കൃ​തി​യെ ന​ശി​പ്പി​കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് യോ​ഗം വിലയിരുത്തി. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ആ​ര്‍. അ​ജ​യ​കു​മാ​ര്‍ പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ഗം​ഗാ​ധ​ര​ന്‍, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം പി.​കെ. സു​ധീ​ര്‍, ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മാ​ന​ന്ത​വാ​ടി സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ വി.​കെ. പ്ര​സാ​ദ്, കെ.​എം. വ​ര്‍​ക്കി, എം.​ജി. ബി​ജു, പി.​ടി. സു​ഗ​ത​ന്‍, കെ.​എം. ഷി​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.