ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈറ്റി വാ​യ്പാ സ​മാ​ഹ​ര​ണ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​ന്നു
Thursday, September 19, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ബ​ദ​ല്‍ വി​ക​സ​ന മാ​തൃ​ക തീ​ര്‍​ക്കു​ന്ന ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈാ​റ്റി സ​ഹ​ക​ര​ണ കൃ​ഷി വി​ക​സ​ന​ത്തി​നാ​യി പു​തി​യ ചു​വ​ടു​വ​യ്ക്കു​ന്നു. തൊ​ഴി​ലാ​ളി–​ക​ര്‍​ഷ​ക സാ​മൂ​ഹി​ക വി​ക​സ​ന നി​ധി​യി​ല്‍ കൂ​ടു​ത​ല്‍​പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി വാ​യ്പാ സ​മാ​ഹ​ര​ണ കാ​മ്പ​യി​ന്‌ ആ​രം​ഭി​ക്കു​ക​യാ​ണ്.

സേ​വ​ന മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍, അ​ധ്യാ​പ​ക​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ 16 മു​ത​ല്‍ 26 വ​രെ​യാ​ണ് ക്യാ​മ്പ​യി​ന്‍. 25000, 50000, ഒ​രു ല​ക്ഷം, ര​ണ്ട് ല​ക്ഷം എ​ന്നി​ങ്ങ​നെ വാ​യ്പ​യാ​യി ന​ല്‍​കി പ​ങ്കാ​ളി​ക​ളാ​കാം. വാ​യ്പാ ദാ​താ​ക്ക​ള്‍​ക്ക് 11 ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ലി​ശ ല​ഭി​ക്കും. 15 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ല്‍​കി വാ​യ്പ തു​ക തി​രി​കെ വാ​ങ്ങാ​നു​മാ​കും.​കൃ​ഷി ശ​ക്തി​പ്പെ​ടു​ത്തി, തൊ​ഴി​ലു​റ​പ്പാ​ക്കി ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കാ​യാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണം.

കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് മി​നി​മം വി​ല​യും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​നി​മം കൂ​ലി​യും നി​ഷേ​ധി​ക്കു​മ്പോ​ഴാ​ണ് ബ്ര​ഹ്മ​ഗി​രി ബ​ദ​ല്‍ മാ​തൃ​ക കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.കാ​ര്‍​ഷി​ക വ്യ​വ​സാ​യ​ങ്ങ​ളും വി​പ​ണി​യും ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കൂ​ട്ടാ​യ ഉ​ട​മ​സ്ഥ​ത​യി​ലാ​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ധു​നി​ക സ​ഹ​ക​ര​ണ കൃ​ഷി​യു​ടെ ആ​ദ്യ​മാ​തൃ​ക​യാ​യ കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി ബ്ര​ഹ്മ​ഗി​രി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ ക​ര്‍​ഷ​ക​ന് ജീ​വ​നോ​ടെ ഒ​രു കി​ലോ കോ​ഴി​ക്ക് ആ​റ് രൂ​പ വ​ള​ര്‍​ത്തു​കൂ​ലി ന​ല്‍​കു​മ്പോ​ള്‍ ബ്ര​ഹ്മ​ഗി​രി 11 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തേ മാ​തൃ​ക​യി​ല്‍ വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ബ്ര​ഹ്മ​ഗി​രി വ​യ​നാ​ട് കോ​ഫി പ​ദ്ധ​തി കോ​ഫി ബോ​ര്‍​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ ആ​വി​ഷ്‌​ക്ക​രി​ക്കു​ക​യാ​ണ്. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നു​മാ​യാ​ണ് മൂ​ല​ധ​ന സ​മാ​ഹ​ര​ണം.