വ​നം അ​ദാ​ല​ത്ത് നാ​ലി​ന്
Friday, September 20, 2019 12:38 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​നം സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നം അ​ദാ​ല​ത്തു​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി വൈ​ൽ​ഡ് ലൈ​ഫ് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ലു​ള്ള ഡോ.​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഹാ​ളി​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​ട​ക്കും. രാ​വി​ലെ 10മു​ത​ൽ ഉ​ച്ച​‌യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ്. അ​ദാ​ല​ത്തി​ൽ വ​നം മ​ന്ത്രി കെ. രാ​ജു​വും ജ​ന പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. അ​ദാ​ല​ത്തി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി ഭൂ​മി സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഒ​ഴി​കെ​യു​ള്ള വ​നം സം​ബ​ന്ധ​മാ​യ എ​ല്ലാ പ​രാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലോ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലോ മു​ൻ​കൂ​റാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.