ക​ട്ടി​ലും കി​ട​ക്ക​യും ന​ല്‍​കി
Sunday, September 22, 2019 1:18 AM IST
വെ​ള്ള​മു​ണ്ട: മൂ​ന്ന് വ​ര്‍​ഷം മു​മ്പ് ക​വു​ങ്ങി​ല്‍ നി​ന്ന് വീ​ണ് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കി​ട​പ്പി​ലാ​യ പ​രി​യാ​ര​മു​ക്ക് ഉ​ണ്ടാ​യി ആ​ദി​വാ​സി കോ​ള​നി​യി​ലെ ഇ​രു​പ​തു​കാ​ര​ന്‍ അ​പ്പു​വി​ന് വെ​ള്ള​മു​ണ്ട ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​സ്പി​റ്റ​ല്‍ കോ​ട്ട് ക​ട്ടി​ലും കി​ട​ക്ക​യും ന​ല്‍​കി.

അ​മേ​രി​ക്ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സി​യ ജോ​യ​ല്‍ ദ​മ്പ​തി​ക​ളാ​ണ് അ​പ്പു​വി​ന് ക​ട്ടി​ല്‍ സ​മ്മാ​നി​ച്ച​ത്. വെ​ള്ള​മു​ണ്ട എ​എ​സ്‌​ഐ അ​ണ്ണ​ന്‍ ക​ട്ടി​ല്‍ കൈ​മാ​റി. സാ​ദി​ര്‍ ത​ല​പ്പു​ഴ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് ടി. ​മൊ​യ്തു, എ​ന്‍​എ​സ്എ​സ് കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ്്‍, അ​സീ​സ് തേ​റ്റ​മ​ല, അ​ബി​ന്‍ മു​ഹ​മ്മ​ദ്, അ​ലീ​ന, ബി​ജു, റോ​ബി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.