വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണമെന്ന്
Thursday, October 17, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​ര്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ഡ്യൂ​ക്കേ​ഷ​ന്‍ ലോ​ണ്‍ ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി സം​ഘ​ട​ന വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 19ന് ​രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ട് വ​രെ ക​ല്‍​പ്പ​റ്റ എം​ജി​ടി ഹാ​ളി​ല്‍ വി​പു​ല​മാ​യ വി​വ​ര​ശേ​ഖ​ര​ണ യോ​ഗം ചേ​രും.
നേ​ര​ത്തെ വി​വ​ര​ങ്ങള്‌ നല്‌കിയവ​ര്‍ ഒ​ഴി​കെ വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​ക്കാ​ന്‍ ശേ​ഷി​യി​ല്ലാ​ത്ത​വ​രും സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ പ​ല​വി​ധ​കാ​ര​ണ​ങ്ങ​ളാ​ല്‍ മു​ന്‍​പ് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രു​മാ​യ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
സം​ഘ​ട​ന ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ജി​ല്ല​യി​ലെ എം​എ​ല്‍​എ മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ല്‍ ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ബ​ഹു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​തി​ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍​ക്ക് ജി​ല്ല സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ടി.​ഡി. മാ​ത്യു, എ​സ്.​ജി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. മൊ​യ്തീ​ന്‍, പി.​പി. ജോ​സ​ഫ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.