എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ എം​പി​യെ അദരിക്കുന്നു
Saturday, October 19, 2019 12:12 AM IST
ക​ല്‍​പ്പ​റ്റ: കൈ​നാ​ട്ടി പ​ത്മ​പ്ര​ഭാ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ എം​പി​യെ നാ​ളെ ആ​ദ​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​വേ​കാ​ന​ന്ദ​ന്‍ സ​ന്ന്യാ​സി​യും മ​നു​ഷ്യ​നും എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
മൂ​ന്നി​ന് എ​സ്‌​കെ​എം​ജെ ഹൈ​സ്‌​കൂ​ള്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ച​ല​ച്ചി​ത്ര​കാ​ര​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. എ​ഴു​ത്തു​കാ​ര​ന്‍ എം. ​മു​കു​ന്ദ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​ഹി​ത്യ​കാ​ര​ന്‍ ഹാ​ഫി​സ് മു​ഹ​മ്മ​ദ് പു​സ്ത​കം അ​വ​ത​രി​പ്പി​ച്ച് പ്രസംഗിക്കും. ഒ.​കെ. ജോ​ണി മോ​ഡ​റേ​റ്റ​റാ​കും.

തീ​വ​ണ്ടി സ​ര്‍​വീ​സ് റ​ദ്ദാ​ക്കി

ഗൂ​ഡ​ല്ലൂ​ര്‍:​ഊ​ട്ടി-​മേ​ട്ടു​പാ​ള​യം തീ​വ​ണ്ടി സ​ര്‍​വീ​സ് 21 വ​രെ റ​ദ്ദാ​ക്കി. ക​ന​ത്ത മ​ഴ​യില്‌ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ട്രാ​ക്കി​ലേ​ക്കു ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. ട്രാ​ക്കി​ലെ ത​ട​സം നീ​ക്കു​ന്ന​ പ്ര​വൃ​ത്തി പു​രോ​ഗ​തി​യി​ലാ​ണ്.