പീ​റ്റ​റി​ന്‍റെ വി​യോ​ഗം: ന​ട​വ​യ​ലി​നു ന​ഷ്ട​മാ​യ​തു ന​ന്മ​നി​റ​ഞ്ഞ സം​ഘാ​ട​ക​നെ
Sunday, October 20, 2019 12:18 AM IST
ന​ട​വ​യ​ൽ: പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ടി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ട​വ​യ​ൽ ഗ്രാ​മ​ത്തി​നു ന​ഷ്ട​മാ​യ​തു ന​ന്മ​നി​റ​ഞ്ഞ സം​ഘാ​ട​ക​നെ. 1997ൽ ​ജൂ​ണി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ റാ​ങ്കി​ൽ സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​യ പീ​റ്റ​ർ വ​ർ​ഷ​ങ്ങ​ളോ​ളം ന​ട​വ​യ​ലി​ന്‍റെ കു​തി​പ്പി​നും കി​ത​പ്പി​നും ഒ​പ്പം ന​ട​ന്നു.

ന​ട​വ​യ​ൽ പ​ഞ്ചാ​യ​ത്ത് എ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി​യാ​ണ് പീ​റ്റ​ർ യാ​ത്ര​യാ​യ​ത്. ക​ണി​യാ​ന്പ​റ്റ, പൂ​താ​ടി, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​ണ് ന​ട​വ​യ​ൽ പ്ര​ദേ​ശം. ന​ട​വ​യ​ൽ ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​ന്ന​തി​നു ഇ​തി​ന​കം ന​ട​ന്ന മു​ഴു​വ​ൻ നീ​ക്ക​ങ്ങ​ളി​ലും പീ​റ്റ​റി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ത​ല​ശേ​രി ആർച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് പീ​റ്റ​ർ.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ന​ട​വ​യ​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ട​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, എ​ക്സ് സ​ർ​വീ​സ​സ്മെ​ൻ ലീ​ഗ് സം​സ്ഥാ​ന കോ -​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു നി​ര്യാ​ണം.

ന​ട​വ​യ​ലി​ലെ പ​ഴ​യ ഫു​ട്ബോ​ൾ ക​ളി​ക്കാ​രി​ൽ പ്ര​മു​ഖ​നാ​ണ് പീ​റ്റ​ർ. മി​ലി​ട്ട​റി ഫു​ട്ബോ​ൾ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച പീ​റ്റ​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു.