ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ന്ന്
Sunday, October 20, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി:​കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന പോ​ളി​സി ഉ​ണ്ടാ​യി​ട്ടും സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യി​ൽ​നി​ന്നും ഭാ​ര്യ​യു​ടെ ചി​കി​ത്സാ​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നു ആ​റാ​ട്ടു​ത​റ മ​ഴു​വ​ഞ്ചേ​രി വി​നോ​ദ്കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു,

2018 മാ​ർ​ച്ചി​ലാ​ണ് 17,500 രൂ​പ വാ​ർ​ഷി​ക പ്രീ​മി​യം അ​ട​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​വാ​യ​ത്. ഈ ​വ​ർ​ഷം പോ​ളി​സി പു​തു​ക്കി. എ​ന്നാ​ൽ ഈ ​മാ​സം ഭാ​ര്യ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ച്ച​തി​ന്‍റെ 6,010 രൂ​പ ബി​ൽ അ​ട​യ്ക്കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി വി​സ​മ്മ​തി​ച്ചു. ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യും വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.