കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, October 20, 2019 10:31 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ചെ​ത​ല​യം കൂ​ത്തോ​ടി​യി​ൽ ദി​വാ​ക​ര​ന്‍റെ മ​ക​ൻ തു​ഷാ​റാ​ണ്(19) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ട​യ്ക്ക​ടു​ത്താ​ണ് അ​പ​ക​ടം.

കൽ​പ്പ​റ്റ​യി​ൽ​നി​ന്നു ഗോ​പാ​ൽ​സ്വാ​മി​പേ​ട്ട​യി​ലേ​ക്കു ബൈ​ക്കു​ക​ളി​ൽ സ​വാ​രി​പോ​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു തു​ഷാ​ർ. 30 പേ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
തു​ഷാ​ർ മീ​ന​ങ്ങാ​ട​യി​ൽ​വ​ച്ചാ​ണ് സം​ഘ​ത്തി​ൽ ചേ​ർ​ന്ന​ത്. അ​മ്മ; ബി​ന്ദു.