ചീ​ങ്ങേ​രി ഫാ​മി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം: കൃ​ഷി മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വെ​റു​തെ​യാ​യി
Sunday, October 20, 2019 11:55 PM IST
ക​ല്‍​പ്പ​റ്റ: അ​മ്പ​ല​വ​യ​ല്‍ വി​ല്ലേ​ജി​ലെ ചീ​ങ്ങേ​രി ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സ്‌​കീ​മി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന കൃ​ഷി മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​യി​ല്ല. 2016 ഡി​സം​ബ​റി​ല്‍ ചീ​ങ്ങേ​രി​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​മാ​ണ് വെ​റു​തെ​യാ​യ​ത്.
പ​ട്ടി​ക​വ​ര്‍​ഗ​ക്ഷേ​മ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഫാം ​കൃ​ഷി വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ക്കാനു​ള്ള ന​ട​പ​ടി​ക​ളും എ​ങ്ങു​മെ​ത്തി​യി​ല്ല. കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നന്‍റെ ഭാ​ഗ​മാ​യി പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ വ​കു​പ്പി​ല്‍​ നി​ന്നു ഫാം ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.
1958ല്‍ ​ആ​രം​ഭി​ച്ച​താ​ണ് ചീ​ങ്ങേ​രി ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സ്‌​കീം. 1947ലെ ​മ​ദ്രാ​സ് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ക​മ്മി​റ്റി ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക, സ​മൂ​ഹി​ക ഉ​ന്ന​മ​നം മു​ന്‍​നി​ര്‍​ത്തി സ​മ​ര്‍​പ്പി​ച്ച ശി​പാ​ര്‍​ശ​ക​ളാ​ണ് ചീ​ങ്ങേ​രി ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സ്‌​കീ​മി​നു വ​ഴി​യൊ​രു​ക്കി​യ​ത്. അ​മ്പ​ല​വ​യ​ല്‍ വി​ല്ലേ​ജി​ല്‍ 750 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ല്‍ കൃ​ഷി​ക്കും വാ​സ​ത്തി​നും യോ​ജി​ച്ച 500 ഏ​ക്ക​റി​ല്‍ കു​റി​ച്യ, മു​ള്ള​ക്കു​റു​മ, ഊ​രാ​ളി, കാ​ട്ടു​നാ​യ്ക്ക, പ​ണി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 100 ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ളെ കു​ടി​യി​രു​ത്തി. 500 ഏ​ക്ക​റും കൃ​ഷി ഭൂ​മി​യാ​ക്കി ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ച് ഏ​ക്ക​ര്‍ വീ​തം അ​ഞ്ച് വ​ര്‍​ഷ​ത്തി​ന​കം പ​തി​ച്ചു ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ല്‍ പ്ര​ഖ്യാ​പ​നം.
പ​ട്ടി​ക​വ​ര്‍​ഗ സ​ഹ​ക​ര​ണ സം​ഘ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു ചീ​ങ്ങേ​രി​യി​ല്‍ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. 50 ഏ​ക്ക​ര്‍ കാ​പ്പി​കൃ​ഷി​യാ​ണ് ആ​ദ്യം തു​ട​ങ്ങി​യ​ത്. കൃ​ഷി യോ​ഗ്യ​മാ​യ​തി​ല്‍ ബാ​ക്കി 450 ഹെ​ക്ട​റും കാ​ടു​ക​യ​റി. 1960ല്‍ ​തീ​പ്പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു സം​ഘ​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു.
ര​ണ്ട് വ​കു​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​താ​ണ് ചീ​ങ്ങേ​രി ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സ്‌​കീ​മി​ലെ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ച​ത്. ഉ​ട​മാ​വ​കാ​ശം നി​ല​നി​ര്‍​ത്തി​യാ​ണ് പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ​വ​കു​പ്പ് 182 ഏ​ക്ക​ര്‍ 1968ലും ​പി​ന്നീ​ടു​മാ​യി കൃ​ഷി വ​കു​പ്പി​നു വി​ട്ടു​കൊ​ടു​ത്ത​ത്.
പൂ​ര്‍​ണ ഉ​ട​മാ​വ​കാ​ശം കൃ​ഷി​വ​കു​പ്പി​നു ല​ഭി​ച്ചാ​ലേ തോ​ട്ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണം സാ​ധ്യ​മാ​കൂ. കൈ​വ​ശാ​വ​കാ​ശം മാ​ത്ര​മു​ള്ള ഭൂ​മി​യി​ല്‍ സ്ഥി​രം സ്വാ​ഭ​വ​മു​ള്ള നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ കൃ​ഷി​വ​കു​പ്പി​നു ക​ഴി​യി​യു​ന്നി​ല്ല. 40 ഹെ​ക്ട​ര്‍ കാ​പ്പി​ത്തോ​ട്ട​വും 32.8 ഹെ​ക്ട​ര്‍ മാ​തൃ​കാ ഭ​ക്ഷ്യ​വ​സ്തു ഉ​ത്പാ​ദ​ന യൂ​ണി​റ്റും ചീ​ങ്ങേ​രി​യി​ല്‍ കൃ​ഷി​വ​കു​പ്പി​ന്‍റെ കൈ​വ​ശ​ത്തി​ലു​ണ്ട്. അ​ഞ്ച് വ​ര്‍​ഷ​ത്തി​ന​കം പ​തി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഭൂ​മി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ന്നോ​ളം ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ല്‍ 500 ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് ചീ​ങ്ങേ​രി​യി​ല്‍ ഉള്ളത്. പൊ​തു​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 135 കു​ടും​ബ​ങ്ങ​ളും താ​മ​സ​മു​ണ്ട്. 60.65 ഏ​ക്ക​റാ​ണ് ഈ ​കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശം.