കു​ടും​ബ​ശ്രീ: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം മു​ഖാ​മു​ഖം ഇ​ന്ന്
Monday, October 21, 2019 11:31 PM IST
ക​ല്‍​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും ദേ​ശീ​യ ഗ്രാ​മ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന സൗ​ജ​ന്യ റെ​സി​ഡ​ന്‍​ഷ​ല്‍ തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്‌​സി​ലേ​ക്കു​ള്ള മു​ഖാ മു​ഖം ഇ​ന്ന് ക​ല്‍​പ്പ​റ്റ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ബി​രു​ദം, ബി​രു​ദ​ന​ന്ത​ര ബി​രു​ദം, പ്ല​സ്ടു അ​ല്ലെ​ങ്കി​ല്‍ പ​ത്താം​ത​രം യോ​ഗ്യ​ത​യു​ള്ള 18 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തി​യു​വാ​ക്ക​ള്‍​ക്ക് അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മൂ​ന്ന് മാ​സ​ത്തെ ക​സ്റ്റ​മ​ര്‍ റി​ലേ​ഷ​ന്‍​ഷി​പ് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സി​ലേ​ക്കാ​ണ് അ​ഭി​മു​ഖം. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ ജോ​ലി​യും ന​ല്‍​കും.