സ്ത്രീ ​സു​ര​ക്ഷി​ത​ത്വം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം: എം.​സി.ജോ​സ​ഫൈ​ന്‍
Monday, October 21, 2019 11:34 PM IST
ക​ല്‍​പ്പ​റ്റ: സ്തീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​ത്തി​ലും സ​മീ​പ​ന​ത്തി​ലും സ​മൂ​ഹം കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​സി. ജോ​സ​ഫൈ​ന്‍. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​സ് ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍റെ മെ​ഗാ അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. സ്തീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ല്‍ മ​ത​മോ സ​മു​ദാ​യ​മോ സാ​മ്പ​ത്തി​ക​മോ നി​റ​മോ ആ​യ ഘ​ട​ക​ങ്ങ​ളൊ​ന്നും വേ​റി​ട്ട് നി​ല്‍​ക്കു​ന്നി​ല്ല. സ്ത്രീ ​സ്വ​കാ​ര്യ സ്വ​ത്താ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ് പു​രു​ഷന്‍റെ പെ​രു​മാ​റ്റം. ഈ ​ധാ​ര​ണ തി​രു​ത്ത​ണം.സ്ത്രീ​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടാ​ന്‍ പാ​ടി​ലെ​ന്ന പൊ​തു​ബോ​ധം ഉ​യ​ര്‍​ത്തേ​ണ്ട​ത് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

ഇ​തി​നാ​യി സ​മൂ​ഹം അ​വ​ബോ​ധം നേ​ട​ണ​മെ​ന്നും ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ല്‍ 25 പ​രാ​തി​ക​ള്‍ വ​നി​താ ക​മ്മീ​ഷ​ന്‍റെ മു​ന്നി​ല്‍ എ​ത്തി. ഇ​തി​ല്‍ എ​ട്ട് പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. മൂ​ന്നെ​ണ്ണ​ത്തി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് തേ​ടി. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 14 എ​ണ്ണം മാ​റ്റി വ​ച്ചു.
ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ കൂ​ടു​ത​ലും കു​ടും​ബ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. ജോ​ലി​സ്ഥ​ല​ങ്ങ​ളി​ല്‍ നേ​രി​ട്ട ഉ​പ​ദ്ര​വ​ങ്ങ​ളും പ​രാ​തി​ക​ളാ​യെ​ത്തി. അ​ദാ​ല​ത്തി​ല്‍ ക​മ്മീ​ഷ​നം​ഗം ഷി​ജി ശി​വ​ജി, ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.