ആ​സ്പി​രേ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം : ജി​ല്ല​യ്ക്ക് മൂ​ന്ന് കോ​ടി
Wednesday, October 23, 2019 12:06 AM IST
ക​ല്‍​പ്പ​റ്റ: ആ​സ്പി​രേ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ- ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ കൃ​ഷി, ജ​ല വി​ഭ​വ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക വി​ഹി​ത​മാ​യി മൂ​ന്ന് കോ​ടി രൂ​പ ല​ഭി​ച്ചു. രാ​ജ്യ​ത്ത് പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​തി​നാ​ണ് തു​ക ല​ഭി​ച്ച​ത്. ക​ള​ക്ട​റേ​റ്റ് എ​പി​ജെ ഹാ​ളി​ല്‍ ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​സ്പി​രേ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് റി​വ്യൂ യോ​ഗ​ത്തി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റും കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലു​മാ​യ ഡോ.​വി.​പി. ജോ​യ് ഇ​രു വ​കു​പ്പു​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.
ആ​രോ​ഗ്യ​വും പോ​ഷ​കാ​ഹ​ര​വും, വി​ദ്യാ​ഭ്യാ​സം, കൃ​ഷി​യും ജ​ല വി​ഭ​വ​ങ്ങ​ളും, സാ​മ്പ​ത്തി​ക ഉ​ള്‍​പ്പെ​ടു​ത്ത​ലും നൈ​പു​ണ്യ ശേ​ഷി വി​ക​സ​ന​വും, അ​ടി​സ്ഥാ​ന സൗ​ക​ര്യം മേ​ഖ​ല​ക​ളാ​ണ് അ​സ്പി​രേ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് പ്രോ​ഗ്രാ​മി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ന്നു കോ​ടി രൂ​പ ഈ ​മേ​ഖ​ല​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ വ​ര​ദൂ​ര്‍, മു​ള്ള​ന്‍​കൊ​ല്ലി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ 60 ല​ക്ഷം രൂ​പ വീ​തം യോ​ഗം അ​നു​വ​ദി​ച്ചു. കൃ​ഷി മേ​ഖ​ല​യി​ല്‍ മൈാ​ബൈ​ല്‍ സോ​യി​ല്‍ ടെ​സ്റ്റിം​ഗ് ലാ​ബ് ഒരുക്കുന്നതിന് 50 ല​ക്ഷം രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍ സ​ങ്ക​ര​യി​നം ക​ന്നു​കാ​ലി​ക​ളി​ല്‍ ഡോ​ര്‍ ടു ​ഡോ​ര്‍ കു​ത്തി​വ​യ്പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​ഗ്ര പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ​യും യോ​ഗം അ​നു​വ​ദി​ച്ചു.
ജി​ല്ല​യു​ടെ ഹ്യൂമ​ന്‍ ഡെ​ല​വ​പ്‌​മെ​ന്‍റ് ഇ​ന്‍​ഡ​ക്‌​സ് ഉ​യ​ര്‍​ത്തു​ന്ന​തി​ന് പ​ദ്ധ​തി​ക്ക് കീ​ഴി​ലെ സെ​ക്ട​ര്‍ ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ.​വി.​പി. ജോ​യ് പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​ന്നോ​ട്ടു​വച്ച വ​ണ്ട​ര്‍ മാ​ത്‌​സ് പ​ദ്ധ​തി​യി​ല്‍ പ​ട്ടി​ക​ക​ള്‍ (ടേ​ബി​ള്‍) കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. മൂ​ന്ന്, അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ളി​ല്‍ 40 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ താ​ഴെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ക​ണ​ക്ക്, ഇം​ഗ്ലീ​ഷ് എന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
കൊ​ഴി​ഞ്ഞു​പോ​ക്ക് കൂ​ടു​ത​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ വി​വി​ധ സ്‌​കീ​മു​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി സ്‌​കൂ​ളു​ക​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്ത​ണ​മെ​ന്നും ഡോ. ​വി.​പി ജോ​യ് നി​ര്‍​ദ്ദേ​ശി​ച്ചു.
ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കി​ണ​റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കി​ണ​റു​ക​ളി​ല്ലാ​ത്ത കോ​ള​നി​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ യോ​ഗം ഐ​ടി​ഡി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​ണ്ടെ​ത്തി​യ കോ​ള​നി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി വാ​ട്ട​ര്‍ അ​ഥോറി​റ്റി​ക്ക് ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
കോ​ര്‍​പ്പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍​സി​ബി​ലി​റ്റി സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യി സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡ് ലി​മി​റ്റ​ഡ് 1.20 കോ​ടി രൂ​പ ജി​ല്ല​യ്ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ല്‍​പ്പ​റ്റ ബ്ലോ​ക്കി​ല്‍ കാ​പ്പം​കൊ​ല്ലി, പ​ന​മ​രം ബ്ലോ​ക്കി​ല്‍ വ​ര​ദൂ​ര്‍, മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ല്‍ ക​ര​യോ​ത്തി​ങ്ക​ല്‍, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ബ്ലോ​ക്കി​ല്‍ അ​മ്പ​തേ​ക്ക​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.
സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, സ​ബ് ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ്, ആ​സ്പി​രേ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ജി​തേ​ന്ദ്ര നാ​ഥ്, ജി. ​ബാ​ല​ഗോ​പാ​ല്‍, പ്ര​ഫ.​ടി. മോ​ഹ​ന്‍​ബാ​ബു, ചെ​റു​വ​യ​ല്‍ രാ​മ​ന്‍, പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് സു​ഭ​ദ്ര ജി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.