റോ​ഡി​ല്ലാ​തെ ഇ​ട​ക്കോ​ട് കോ​ള​നി​വാ​സി​ക​ള്‍
Monday, November 11, 2019 12:30 AM IST
കാ​ട്ടി​ക്കു​ളം: പ​ട്ടി​ക​വ​ര്‍​ഗ സ​ങ്കേ​ത​ങ്ങ​ളി​ലെ വി​ക​സ​ന​ത്തെ​ച്ചൊ​ല്ലി ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ഊ​റ്റം​കൊ​ള്ളു​ന്ന​തി​നി​ടെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡി​ല്ലാ​തെ ഇ​ട​ക്കോ​ട് കോ​ള​നി​വാ​സി​ക​ള്‍ വ​ല​യു​ന്നു. കോ​ള​നി​യെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ന​പാ​ത സ്വ​കാ​ര്യ​റി​സോ​ര്‍​ട്ടി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി ച​ളി​ക്കു​ള​മാ​യ അ​വ​സ്ഥ​യി​ലു​മാ​ണ്.

32 കു​ടും​ബ​ങ്ങ​ളു​ള്ള ഇ​ട​ക്കോ​ട് കോ​ള​നി​ലേ​ക്കു റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തു 89 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി കോ​ള​നി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി റോ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്നു പ്ര​വൃ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും വൈ​കാ​തെ നി​ല​ച്ചു. കോ​ള​നി​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും റോ​ഡ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കാന്‌ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.