ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്
Tuesday, November 12, 2019 12:16 AM IST
ക​ല്‍​പ്പ​റ്റ: ഇ​രു​പ​ത്തി​യേ​ഴാ​മ​ത് ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ 16 ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ക്കും. ആ​വാ​സ വ്യ​വ​സ്ഥ​യും പാ​രി​സ്ഥി​തി​ക സേ​വ​ന​ങ്ങ​ളും, ആ​രോ​ഗ്യം, ആ​രോ​ഗ്യ പ​രി​പാ​ല​നം, ശു​ചി​ത്വം, പാ​ഴ് വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് സ​മ്പ​ത്ത്, സ​മൂ​ഹം, സം​സ്‌​കാ​രം, ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍, നാ​ട്ട​റി​വ് വ്യ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യാ​ണ് ഉ​പ​വി​ഷ​യ​ങ്ങ​ള്‍.
കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ല്‍ ദേ​ശീ​യ ഹ​രി​ത​സേ​ന​യും ജി​ല്ലാ സ​യ​ന്‍​സ് ക്ല​ബ് അ​സോ​സി​യേ​ഷ​നും സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ഫോ​ണ്‍ 9496344025