9.500 കി​ലോ​ ക​ഞ്ചാ​വു​മാ​യി മ​ഹാ​രാ​ഷ്‌ട്ര സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Tuesday, November 12, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി മ​ഹാ​രാഷ്‌ട്ര സ്വ​ദേ​ശി പി​ടി​യി​ല്‍.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ത്താ​ര റ​ഹ്മ​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി താ​രാ​നാ​ദ് പു​ണ്ട​ലി​ക (52) എ​ന്ന​യാ​ളെ​യാ​ണ് പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി മു​ന്‍​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത്‌​നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും 9.500 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി 1.900 കി​ലോ​ഗ്രാം വീ​തം കൊ​ള്ളു​ന്ന അ​ഞ്ച് പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.രാ​ത്രി​യോ​ടെ ബം​ഗ്ലൂ​രി​ല്‍ നി​ന്നും മാ​ന​ന്ത​വാ​ടി​യി​ല്‍ എ​ത്തി​യ പ്ര​തി തു​ട​ര്‍ യാ​ത്ര​യ്ക്ക് ബ​സ് ല​ഭി​ക്കാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്‌​സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ധ​നാ​ഢ്യ​നെ​ന്ന രൂ​പേ​ണ വേ​ഷ​പ​ക​ര്‍​ച്ച ന​ട​ത്തി​യാ​ണ് താ​രാ​നാ​ദ് വി​ല​സി​യിരു​ന്ന​ത്. ഇ​യാ​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ശൃം​ഗ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ്. പ​രി​ശോ​ധ​ന​യി​ല്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​മ്മി ജോ​സ​ഫ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ ബാ​ബു​രാ​ജ്, പ്ര​ഭാ​ക​ര​ന്‍, സി​ഇ​ഒ മാ​രാ​യ സ​നൂ​പ്, നി​ഷാ​ദ്, എ.​സി. ച​ന്ദ്ര​ന്‍, പി​ന്‍റോ, മാ​നു​വ​ല്‍ ജിം​സ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.