സ​ത്യ​സ​ന്ധ​ത പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഓ​ണ​സ്റ്റി ഷോ​പ്പ് തു​ട​ങ്ങി
Sunday, November 17, 2019 12:46 AM IST
ക​ല്ലോ​ടി: വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​ത്യ​സ​ന്ധ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​സ്റ്റി ഷോ​പ്പ് തു​ട​ങ്ങി.

പേ​ന, പേ​പ്പ​ർ, പെ​ൻ​സി​ൽ, സ്കെ​യി​ൽ, റ​ബ​ർ, നോ​ട്ടു​ബു​ക്ക് തു​ട​ങ്ങി​യ​വ സ​ത്യ സ​ന്ധ​ത എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ക​ട​യി​ലു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത​ശേ​ഷം വി​ല പ​ട്ടി​ക നോ​ക്കി പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് കടയുടെ പ്ര​വ​ർ​ത്ത​നം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ സി​സി​ടി​വി കാ​മ​റ​ക​ളോ അ​ധ്യാ​പ​ക​രോ ഉ​ണ്ടാ​കി​ല്ല.
പ്രി​ൻ​സി​പ്പ​ൽ എ​ൻ.​പി. മാ​ർ​ട്ടി​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​യു. തോ​മ​സ്, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ അ​ല​ൻ ക്രീ​സ്റ്റി​യ, ആ​ര്യ സ​ന്തോ​ഷ്, ബ്രാ​ഡ്‌ലി അ​ല​ക്സ്, സ​നി​ഗ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് കടയുടെപ്ര​വ​ർ​ത്ത​ന​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.