യാ​ത്രാ​വി​ഷ​യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ യാ​ഥാ​ര്‍​ത്ഥ്യം വ്യ​ക്ത​മാ​ക്ക​ണം: ക​ര്‍​ഷ​ക​മു​ന്ന​ണി
Tuesday, November 19, 2019 12:27 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 ന്‍റെ ​കാ​ര്യ​ത്തി​ല്‍ വ​യ​നാ​ട് എം​പി​യു​ടെ​യും എം​എ​ല്‍​എ മാ​രു​ടെ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​മു​ന്ന​ണി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍ക്ക് ജ​ന​ങ്ങ​ളെ നി​ര​ത്തി​ലി​റ​ക്കി​യ ദേ​ശീ​യ​പാ​ത പ്രൊ​ട്ട​ക‌്ഷ​ന്‍ ക​മ്മി​റ്റി​യും റെ​യി​ല്‍​വേ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​യും ബ​ദ​ല്‍ പാ​ത​യ്ക്കാ​യി മൗ​ന​സ​മ്മ​തം കൊ​ടു​ക്കു​ന്ന​താ​യി ജ​ന​ങ്ങ​ള്‍ സം​ശ​യി​ക്കു​ന്നു.
ഇ​ത് വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. അ​യ​ല്‍ സം​സ്ഥാ​ന ലോ​ബി​ക്കു​വേ​ണ്ടി വ​യ​നാ​ട്ടി​ലെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള റോ​ഡ് അ​ട​ച്ച് വ​യ​നാ​ട്ടി​ലെ ടൂ​റി​സ​ത്തെയും വി​ക​സ​ന​ത്തെ​യും ന​ശി​പ്പി​ക്കു​ന്ന ഇ​ത്ത​രം തീ​രു​മാ​നം വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടു​കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യാ​ണ്.
വ​യ​നാ​ട്ടി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല ന​ശി​ച്ച് ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ ടൂ​റി​സ​ത്തി​ല്‍​കൂ​ടി വ​യ​നാ​ടി​ന്‍റെ വി​ക​സ​നം ഉ​ണ്ടാ​കും എ​ന്നു ധ​രി​ച്ച ജ​ന​ങ്ങ​ള്‍ യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം എ​ടു​ത്ത് മാ​റ്റ​ണം എ​ന്ന് നി​യ​മ​നം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി​യ പ്ര​മേ​യം പോ​ലും വേ​ണ്ട​പ്പെ​ട്ട അഥോ​റി​റ്റി​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഈ ​അ​വ​സ്ഥ​യി​ല്‍ ദേ​ശീ​യ​പാ​ത 766 ന്‍റെ ​കാ​ര്യ​ത്തി​ല്‍ എം​പി​യു​ടെ​യും എം​എ​ല്‍​എ മാ​രു​ടെ​യും സ​മീ​പ​നം എ​ന്നാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ദേ​ശീ​യ​പാ​ത 766 ന്‍റെ ​ഗ​താ​ഗ​തം നി​യ​ന്ത്ര​ണം എ​ടു​ത്ത്മാ​റ്റി പ​ഴ​യ​രീ​തി​യി​ല്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും പ​രി​സ്ഥി​തി മ​ന്ത്രി​ക്കും വ​യ​നാ​ട് എം​പി​ക്കും അ​ടി​യ​ന്ത​ര​മാ​യി ഫാ​ക്‌​സ് അ​യ​യ്ക്കാ​ന്‍ ക​ര്‍​ഷ​ക​മു​ന്ന​ണി ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
എ​ന്‍.​ജെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ക​ര്‍​ഷ​ക​മു​ന്ന​ണി ചെ​യ​ര്‍​മാ​ര്‍ പി.​എം. ജോ​യി, ഡോ.​പി. ല​ക്ഷ്മ​ണ​ന്‍, വി.​എം. വ​ര്‍​ഗീ​സ്, ടി.​പി. ശ​ശി, എം.​കെ. ബാ​ല​ന്‍, എ. ​ഭാ​സ്‌​ക്ക​ര​ന്‍, ടി. ​ഇ​ബ്രാ​ഹിം, ഒ.​സി. ഷി​ബു, പി.​ജെ. കു​ട്ടി​ച്ച​ന്‍, ഷാ​ലി​ന്‍ ജോ​ര്‍​ജ്, ബി​ജു പൂ​ള​ക്ക​ര, മ​ത്താ​യി ക​ട്ട​ക്ക​യം, ബി. ​കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.