സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ വ​ന്‍ അ​ട്ടി​മ​റി​യെ​ന്ന് ആ​രോ​പ​ണം
Wednesday, November 20, 2019 1:11 AM IST
കാ​ട്ടി​ക്കു​ളം: ജി​ല്ല​യി​ല്‍ ട്രൈ​ബ​ല്‍ അ​ഡീ​ഷ​ണ​ല്‍ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ വ​ന്‍ അ​ട്ടി​മ​റി​യെ​ന്നും ഫ​ണ്ട് റ​ദ്ദ് ചെ​യ്യു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​താ​യും ആ​രോ​പ​ണം. കാ​ട്ടി​ക്കു​ളം എ​ട​ക്കോ​ട് കോ​ള​നി​ക്കാ​യു​ള്ള എ​ടി​എ​സ്പി വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ഉ​ന്ന​ത​രു​ടെ ഒ​ത്താ​ശ​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​തെ റ​ദ്ദ് ചെ​യ്യു​ന്ന​തെ​ന്ന്് കോ​ള​നി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

2014-15 ല്‍ ​കേ​ന്ദ്രാ​വി​ഷ്‌​കൃ​ത ഫ​ണ്ടി​ല്‍ നി​ന്ന് 97 ല​ക്ഷം രൂ​പ​യാ​ണ് സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി കോ​ള​നി​ക്ക് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി മാ​ത്ര​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 2018 ജൂ​ലൈ ഏ​ഴി​ന് ചേ​ര്‍​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് എ​ക​പ​ക്ഷീ​യ​മാ​യി കോ​ടി​ക​ളു​ടെ ഗോ​ത്ര ഫ​ണ്ട് റ​ദ്ദ് ചെ​യ്ത​ത്.

എ​ട​ക്കോ​ട് 30 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ല്‍ 200 മീ​റ്റ​ര്‍ കാ​ടാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​തെ പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് തു​ക ഉ​പേ​ക്ഷി​ച്ച​ത്. നാ​ല് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത എ​ന്‍​ജി​ഒ ആ​യ എ​ഫ്‌​ഐ​ടി എ​ന്ന ഏ​ജ​ന്‍​സി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​തെ ക​രാ​റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തി​ന് സ​മാ​ന​മാ​ണ് തി​രു​നെ​ല്ലി ക​രി​മം കോ​ള​നി​യി​ലും സം​ഭ​വി​ച്ച​ത്. 2018ല്‍ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടും റ​ദ്ദ് ചെ​യ്തു.

മൂ​ന്ന് കോ​ടി 30 ല​ക്ഷം രൂ​പ​യി​ല്‍ പാ​ല​ം നിര്‌മിക്കുകയും റോ​ഡ​രി​കു കെ​ട്ടി​യും ചെയ്തതല്ലാ​തെ മ​റ്റ് ന​ട​പ​ടി​ക​ള്‍ ഉ​ണ്ടായില്ല. കി​ട​ന്നു​റ​ങ്ങാ​ന്‍ വീ​ട് പോ​ലും ഇ​ല്ലാ​തെ ക​രി​മം അ​ന്തേ​വാ​സി​ക​ള്‍ ന​ട്ടം തി​രി​യു​ക​യാ​ണ്. ഗോ​ത്ര​വ​ര്‍​ഗ വി​ക​സ​ന​ത്തി​ന്‍റെ ഫ​ണ്ട് പോ​ലും റ​ദ്ദ് ചെ​യ്യു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​നെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.