16.49 കോ​ടി​യു​ടെ ക്ഷേമ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, November 22, 2019 12:37 AM IST
ഗൂ​ഡ​ല്ലൂ​ർ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി എ​ച്ച്എ​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2615 പേ​ർ​ക്ക് 16.49 കോ​ടി രൂ​പ​യു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി വി​ത​ര​ണം ചെ​യ്തു.
31.20 കോ​ടി രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന 171 പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും, 1.45 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. 100 ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്നും കു​ന്നൂ​രി​ൽ മൂ​ന്ന് പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നൂ​ർ എം​എ​ൽ​എ ശാ​ന്തി​രാ​മു, കെ.​ആ​ർ. അ​ർ​ജു​ന​ൻ, എ​ഐ​എ​ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബു​ദ്ധി​ച​ന്ദ്ര​ൻ, വി​നോ​ദ്, മു​ൻ മ​ന്ത്രി എ. ​മി​ല്ല​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.