പ്രീ വൈ​ഗ ഇന്ന്
Saturday, November 23, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്രീ-​വൈ​ഗ ഇ​ന്ന് (23) രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ പു​ളി​യാ​ർ​മ​ല കൃ​ഷ്ണ​ഗൗ​ഡ​ർ ഹാ​ളി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ല​യു​ടെ ത​ന​തു​കൃ​ഷി​യും ക​ർ​ഷ​ക​രു​ടെ മു​ഖ്യ ഉ​പ​ജീ​വ​ന മാ​ർ​ഗ​വു​മാ​യ കാ​പ്പി​കൃ​ഷി​യെ മു​ഖ്യ​പ്ര​മേ​യ​മാ​ക്കി​കൊ​ണ്ടാ​ണ് പ്രീ-​വൈ​ഗ ന​ട​ത്തു​ന്ന​ത്. സെ​മി​നാ​റു​ക​ളും പ്ര​ദ​ർ​ശ​ന​വും സം​രം​ഭ​ക മീ​റ്റും ന​ട​ക്കും.
ജ​നു​വ​രി നാ​ല് മു​ത​ൽ എ​ട്ട് വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന വൈ​ഗ അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ​ശാ​ല​യു​ടെ​യും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ​യും മു​ന്നോ​ടി​യാ​യാ​ണ് വ​യ​നാ​ട് കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്രീ ​വൈ​ഗ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക കോ​ള​ജ്, കെ.​വി.​കെ. അ​ന്പ​ല​വ​യ​ൽ, സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ, ആ​ത്മ വ​യ​നാ​ട്, ഫി​ഷ​റീ​സ് വ​കു​പ്പ്, വാ​സു​കി, ബ്ര​ഹ്മ​ഗി​രി, ഉ​റ​വ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​രം​ഭ​ക​ർ എ​ന്നി​വ​രു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും മേ​ള​യി​ൽ ഉ​ണ്ടാ​കും.
സ​മാ​പ​ന സ​മ്മേ​ള​നം 24 ന് ​ജ​ല​സേ​ച​ന മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.