ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വ​ർ​ഷ സെ​മി​നാ​ർ
Thursday, December 5, 2019 12:42 AM IST
വാ​ഴ​വ​റ്റ: ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യു​ടെ നൂ​റാം വ​ർ​ഷ സെ​മി​നാ​ർ ന​ട​ത്തി. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​വ​റ്റ പാ​ക്കം വീ​ന​സ് ഗ്ര​ന്ഥ​ശാ​ല​യി​ലാ​യി​രു​ന്നു സെ​മി​നാ​ർ.
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​തൃ​സ​മി​തി ചെ​യ​ർ​മാ​ൻ എ.​കെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വൈ. ജോ​ർ​ജ്, ഫാ. ​അ​നീ​ഷ്, വി. ​ജോ​ണ്‍, വി.​പി. വ​ർ​ക്കി, ജോ​സ​ഫ് മാ​ണി​ശേ​രി, ഇ.​കെ. പ്രേം​രാ​ജ്, സി.​ടി. ജോ​ണി, ഹൃ​ദ്യ എ​സ്. ബി​ജു, സു​മേ​ഷ്, സു​ജ​ല ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.