വൈ​സ് പ്ര​സി​ഡ​ന്‍റി​നു അ​ധി​ക്ഷേ​പം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Thursday, December 5, 2019 12:42 AM IST
മാ​ന​ന്ത​വാ​ടി: വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കെ.​ജെ. പൈ​ലി​യെ അ​ധി​ക്ഷേ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി എ​ൻ. അ​നൂ​പ്കു​മാ​റി​നെ ഉ​പ​രോ​ധി​ച്ചു. ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച ഉ​പ​രോ​ധം ഗ്രാ​മ​വി​ക​സ​ന ജി​ല്ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് വൈ​കിട്ടാ​ണ് അ​വ​സാ​നി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി.ചൊ​വ്വാ​ഴ്ച ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​നി​ടെ വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും തമ്മില്‌ അഭിപ്രായവ്യത്യാസങ്ങള്‌ ഉണ്ടായിരുന്നു.​

പ്രശ്ന​ങ്ങ​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ ധാ​ര​ണ​യാ​യി​രി​ക്കെ ത​ന്‍റെ ഓ​ഫീ​സി​ലെ​ത്തി സെ​ക്ര​ട്ട​റി അ​ധി​ക്ഷേ​പി​ച്ചെ​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ​മ​രം.