ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Friday, December 6, 2019 12:31 AM IST
ക​ൽ​പ്പ​റ്റ:​ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ക​ള​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
ആ​ദി​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​ൽ കാ​ല​താ​മ​സം വ​രു​ത്ത​രു​തെ​ന്നു ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ഭൂ​ര​ഹി​ത പ​ട്ടി​ക വ​ർ​ഗ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും ക​ള​ക്ട​ർ ചോ​ദി​ച്ച​റി​ഞ്ഞു.
ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പു​ന​ര​ധി​വാ​സം, തൊ​ഴി​ൽ നൈ​പു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും വി​ല​യി​രു​ത്തി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം, റേ​ഷ​ൻ കാ​ർ​ഡ് പ്ര​ശ്ന​ങ്ങ​ൾ, തൊ​ഴി​ൽ​രാ​ഹി​ത്യം തു​ട​ങ്ങി​യവ ച​ർ​ച്ച ചെ​യ്തു. പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ ലൈ​ഫ്മി​ഷ​ൻ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ച്ചു.