പേ​ര്യ​യി​ൽ മാ​വോ​വാ​ദി​ക​ൾ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, December 9, 2019 12:16 AM IST
മാ​ന​ന്ത​വാ​ടി: പേ​ര്യ 34ൽ ​ക​ഴി​ഞ്ഞ​രാ​ത്രി​യെ​ത്തി​യ മാ​വോ​വാ​ദി​ക​ൾ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. വീ​ടു​ക​ളി​ൽ​നി​ന്നു ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ചോ​യി​മൂ​ല കു​റി​ച്യ കോ​ള​നി​യി​ലാ​ണ് മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ·ാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം എ​ത്തി​യ​ത്.
സി​പി​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള ല​ഘു​ലേ​ഖ​ക​ളാ​ണ് കോ​ള​നി​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. കോ​ള​നി​യി​ലെ മൂ​ന്നു വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് സം​ഘം അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ശേ​ഖ​രി​ച്ച​ത്. ത​ല​പ്പു​ഴ പോ​ലീ​സ് കോ​ള​നി​യി​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി.

വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം മ​ഹാ​സം​ഗ​മം;
സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണം ഇ​ന്ന്

ക​ൽ​പ്പ​റ്റ: 26 നു ​ന​ട​ക്കു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം കാ​ണാനും അ​റി​യാനു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ണ​യോ​ഗം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ൽ​പ്പ​റ്റ ഗ​വ. എ​ൽ​പി സ്കൂ​ളി​ലാ​ണ് യോ​ഗം.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി സൂ​ര്യ​ഗ്ര​ഹ​ണം ക​ണ്ട് ആ​സ്വ​ദി​ക്കനും ഗ്ര​ഹ​ണം സം​ബ​ന്ധി​ച്ച ശാ​സ്ത്രം മ​ന​സി​ലാ​ക്കാനും സൗ​ക​ര്യ​മൊ​രു​ക്കും. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, ആ​സ്ട്രോ വ​യ​നാ​ട്, ടോ​ട്ടം റി​സോ​ർ​സ് സെ​ന്‍റ​ർ, കു​ടും​ബ​ശ്രീ മി​ഷ​ൻ, സ​യ​ൻ​സ് ക്ല​ബ് അ​സോ​സി​യേ​ഷ​ൻ, ശാ​സ്ത്ര​രം​ഗം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് ക​ൽ​പ്പ​റ്റ ന​ഗ​ര സ​ഭ​യു​ടെ​യും കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ൽ സ​യ​ൻ​സ് സെ​ന്‍റ​റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.