വി​ദേ​ശി​ക​ൾ തീ​വ​ണ്ടി വാ​ട​കയ്​ക്ക് എ​ടു​ത്ത് ഉൗ​ട്ടി​യി​ലെ​ത്തി
Tuesday, December 10, 2019 12:56 AM IST
ഗൂ​ഡ​ല്ലൂ​ർ: വി​ദേ​ശി​ക​ൾ തീ​വ​ണ്ടി വാ​ട​ക​ക്ക് എ​ടു​ത്ത് ഉൗ​ട്ടി​യി​ലെ​ത്തി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഉ​ത്ത​ര​കൊ​റി​യ, അ​ർ​ജ​ന്‍റീ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ 71 പേ​രാ​ണ് ഇ​ന്ന​ലെ കു​ന്നൂ​രി​ൽ നി​ന്ന് സ്പെ​ഷ്യ​ൽ തീ​വ​ണ്ടി വാ​ട​ക​ക്ക് എ​ടു​ത്ത് ഉൗ​ട്ടി​യി​ലെ​ത്തി​യ​ത്. ഉൗ​ട്ടി സ​ന്ദ​ർ​ശി​ക്കാ​നാ​ണ് വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത്. കു​ന്നൂ​രി​ൽ നി​ന്ന് 2.71 ല​ക്ഷം രൂ​പ​ക്ക് തീ​വ​ണ്ടി വാ​ട​ക​ക്ക് എ​ടു​ത്താ​ണ് സം​ഘം ഉൗ​ട്ടി​യി​ൽ എ​ത്തി​യ​ത്. 125 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള നീ​രാ​വി എ​ൻ​ജി​ൻ തീ​വ​ണ്ടി​യി​ൽ ഘ​ടി​പ്പി​ച്ചാ​ണ് എ​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് മ​രം വീ​ണ​ത് കാ​ര​ണം മേ​ട്ടു​പാ​ള​യം-​കു​ന്നൂ​ർ റെ​യി​ൽ​പാ​ത​യി​ൽ തീ​വ​ണ്ടി സ​ർ​വീ​സ് റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സം​ഘം മേ​ട്ടു​പാ​ള​യം-​കു​ന്നൂ​ർ തീ​വ​ണ്ടി​ക്ക് നേ​ര​ത്തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.
സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ ഈ ​റൂ​ട്ടി​ൽ യാ​ത്ര ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മേ​ട്ടു​പാ​ള​യ​ത്ത് നി​ന്ന് ടാ​ക്സി വാ​ഹ​ന​ത്തി​ലാ​ണ് സം​ഘം കു​ന്നൂ​രി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് തീ​വ​ണ്ടി​യി​ൽ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.