ഭ​ക്ഷ്യ മേ​ള സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 11:58 PM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ മേ​ള സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ്യ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്ന് ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യത്. മേ​ള​യി​ൽ നി​ന്ന് ല​ഭി​ച്ച വ​രു​മാ​നം പൂ​ർ​ണ​മാ​യും നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് വി​നി​യോ​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ സ്മി​ത ചാ​ക്കോ, നീ​ത ഫ്രാ​ൻ​സി​സ്, കോ​ള​ജ് സി​ഇ​ഒ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ബ​ർ​സാ​ർ ഫാ.​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, ജോ​യ​ൽ മാ​ത്യു, എ​ൻ.​പി. അ​ന​ശ്വ​ര, ശ​ലോ​മോ​ൻ എ​ൽ​ദോ​സ്, അ​ക്ഷ​യ് രാ​ജ്, റി​ൻ​ഷി ന​ഫീ​സ, മ​നോ വ​ർ​ഗീ​സ്, അ​ജ​യ് ബേ​ബി, റ​ഹാ​ൻ എ​ന്നി​വ​ർ മേ​ളയ്​ക്ക് നേ​തൃ​ത്വം ന​ൽ​കി.