ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ കോ​ട​തി​ക​ളി​ൽ ജ​ഡ്ജി​മാ​രി​ല്ലെ​ന്ന് പ​രാ​തി
Friday, December 13, 2019 12:17 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ കോ​ട​തി​ക​ളി​ൽ ജ​ഡ്ജി​മാ​രി​ല്ലെ​ന്ന് പ​രാ​തി. ഗൂ​ഡ​ല്ലൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ എ​ട്ട് മാ​സ​മാ​യി ജ​ഡ്ജി ഇ​ല്ല. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജ​ഡ്ജി ത​മി​ഴ്ശെ​ൽ​വ​ൻ സ​ത്യ​മം​ഗ​ലം കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റിപ്പോയ​തി​ന് ശേ​ഷം പു​തി​യ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല.

ഗൂ​ഡ​ല്ലൂ​ർ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ നാ​ല് വ​ർ​ഷ​മാ​യി ജ​ഡ്ജി​യെ നി​യ​മി​ച്ചി​ട്ടി​ല്ല. ഗൂ​ഡ​ല്ലൂ​ർ സ​ബ് കോ​ട​തി​യി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി ജ​ഡ്ജി​യെ നി​യ​മി​ച്ചി​ട്ടി​ല്ല. പ​ന്ത​ല്ലൂ​ർ കോ​ട​തി​യി​ലും ജ​ഡ്ജി​യി​ല്ല. പ​ന്ത​ല്ലൂ​ർ കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ നാ​ല് മാ​സം മു​ന്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​വി​ടെ​യും പു​തി​യ ജ​ഡ്ജി​യെ നി​യ​മി​ച്ചി​ട്ടി​ല്ല.

ഗൂ​ഡ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് താ​ലൂ​ക്കു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളും നാ​ല് ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളും പ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും പ​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ചു​ക​ളും ഒ​രു ഡി​എ​ഫ്ഒ​യും ഉ​ണ്ട്. ഇ​വ​യെ​ല്ലാം ഈ ​കോ​ട​തി​ക​ൾ​ക്ക് കീ​ഴി​ലാ​ണു​ള്ള​ത്. ഇ​രു താ​ലൂ​ക്കു​ക​ളി​ലും ര​ണ്ട് ല​ക്ഷം ജ​ന​ങ്ങ​ളാ​ണു​ള്ള​ത്. ജ​ഡ്ജി​മാ​രി​ല്ലാ​ത്ത​ത് കാ​ര​ണം കൃ​ത്യ​മാ​യി കേ​സ് ന​ട​ക്കു​ന്നി​ല്ല. ഇ​ത് ജ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്യ​ണ​മെ​ങ്കി​ൽ 50 കി​ലോ മീ​റ്റ​ർ ദൂ​രെ​യു​ള്ള ഉൗ​ട്ടി കോ​ട​തി​യി​ൽ എ​ത്തി​ക്ക​ണം.

ആ​ഴ്ച​യി​ൽ വെ​ള്ളി​യാ​ഴ്ച ദി​വ​സം ഉൗ​ട്ടി കോ​ട​തി​യി​ൽ നി​ന്ന് ഒ​രു ജ​ഡ്ജി ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ എ​ത്തി​യാ​ണ് കോ​ട​തി ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കോ​ട​തി​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ജ​ഡ്ജി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സൈ​നു​ൽ ബാ​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.