പ​ദ്ധ​തി നി​ർ​വ​ഹ​ണം: ജി​ല്ല​യ്ക്കു മൂ​ന്നാം സ്ഥാ​നം
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ വ​യ​നാ​ടി​നു മൂ​ന്നാം സ്ഥാ​നം. ന​ട​പ്പു​സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​തു​വ​രെ വാ​ർ​ഷി​ക​പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ 8393.02 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജി​ല്ല മൂ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. 36.01 ശ​ത​മാ​ന​മാ​ണ് നി​ർ​വ​ഹ​ണ പു​രോ​ഗ​തി. 37.38 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച ക​ണ്ണൂ​ർ ജി​ല്ല​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. 36.16 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച ഇ​ടു​ക്കി ജി​ല്ല​യാ​ണ് ര​ണ്ടാ​മ​ത്. ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ൽ 355.15 ല​ക്ഷം രൂ​പ(42.15 ശ​ത​മാ​നം) ചെ​ല​വ​ഴി​ച്ച മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യാ​ണ് നി​ർ​വ​ഹ​ണ പു​രോ​ഗ​തി​യി​ൽ മു​ന്നി​ൽ.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ 325.69 ല​ക്ഷം (27.38 ശ​ത​മാ​നം), ബ​ത്തേ​രി ന​ഗ​ര​സ​ഭ 266.74 ല​ക്ഷം(36.08 ശ​ത​മാ​നം)​രൂ​പ​യും ചെ​ല​വ​ഴി​ച്ചു. ബ്ലോ​ക്ക് ത​ല​ത്തി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് 252.05 ല​ക്ഷം(23.24 ശ​ത​മാ​നം), ക​ൽ​പ്പ​റ്റ 387.80 ല​ക്ഷം(38.10 ശ​ത​മാ​നം),ബ​ത്തേ​രി 294.10 ല​ക്ഷം(30.77 ശ​ത​മാ​നം), പ​ന​മ​രം 514.26 ല​ക്ഷം(56.07 ശ​ത​മാ​നം) രൂ​പ ചെ​ല​വ​ഴി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളും ചെ​ല​വ​ഴി​ച്ച തു​ക​യും: വൈ​ത്തി​രി (131.30 ല​ക്ഷം), വെ​ങ്ങ​പ്പ​ള്ളി (90.65 ല​ക്ഷം) പ​ടി​ഞ്ഞാ​റ​ത്ത​റ(171.85 ല​ക്ഷം),അ​ന്പ​ല​വ​യ​ൽ( 246.57 ല​ക്ഷം), ക​ണി​യാ​ന്പ​റ്റ (206.65 ല​ക്ഷം),മൂ​പ്പൈ​നാ​ട് (166.56 ല​ക്ഷം),ത​വി​ഞ്ഞാ​ൽ (287 ല​ക്ഷം),വെ​ള്ള​മു​ണ്ട (232 ല​ക്ഷം), ത​രി​യോ​ട് (100.52 ല​ക്ഷം),എ​ട​വ​ക(181.21 ല​ക്ഷം), പൊ​ഴു​ത​ന (151.20 ല​ക്ഷം), പൂ​താ​ടി (302.03 ല​ക്ഷം), മേ​പ്പാ​ടി (278.14 ല​ക്ഷം), പ​ന​മ​രം(315.57 ല​ക്ഷം), തി​രു​നെ​ല്ലി (335.77 ല​ക്ഷം),മു​ള്ള​ൻ​കൊ​ല്ലി (158.87 ല​ക്ഷം), മീ​ന​ങ്ങാ​ടി (185.07 ല​ക്ഷം),മു​ട്ടി​ൽ (152.21 ല​ക്ഷം), തൊ​ണ്ട​ർ​നാ​ട് (144.53 ല​ക്ഷം),പു​ൽ​പ്പ​ള്ളി (193.88 ല​ക്ഷം), നെന്മേനി (220.37 ല​ക്ഷം), കോ​ട്ട​ത്ത​റ (82 ല​ക്ഷം),നൂ​ൽ​പ്പു​ഴ (196.57 ല​ക്ഷം).