ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്: വെ​ണ്ണി​യോ​ട് ടൗ​ണി​ൽ ഉ​പ​വാ​സം 17ന്
Saturday, December 14, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്ണി​യോ​ട് ടൗ​ണി​ൽ 17നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഉ​പ​വാ​സം ന​ട​ത്തും. ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല​യ്ക്കു സ​മീ​പം ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 50 ഏ​ക്ക​ർ സ്ഥ​ല​ത്തു​ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​വാ​സ​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഉ​ണ്ണി ജോ​സ​ഫ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജീ​ഷ്കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ബാ​ല​ൻ, ട്ര​ഷ​റ​ർ വി. ​മൂ​സ, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തം​ഗം നാ​സ​ർ വ​ള്ളി​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു​പോ​യ​താ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.
ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര​യി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ഭൂ​മി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
കെ​ട്ടി​ട നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നു ജ​ന​ങ്ങ​ൾ ക​രു​തി​യി​രി​ക്കെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് മ​ട​ക്കി​മ​ല​യി​ൽ നി​ർ​മി​ക്കേ​ണ്ടെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്
മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ്
സ​ർ​ക്കാ​ർ ഭാ​ഷ്യം. എ​ന്നാ​ൽ മ​ട​ക്കി​മ​ല ഭൂ​മി​യി​ലെ പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത സം​ബ​ന്ധി​ച്ചു ആ​ധി​കാ​രി​ക പ​ഠ​നം ന​ട​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്കു അ​റി​യാ​നാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ 50 ഏ​ക്ക​ർ ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​നു എ​ന്തു​കൊ​ണ്ടും യോ​ജി​ച്ച​താ​ണ് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി. ജി​ല്ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഈ ​സ്ഥ​ലം.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും മ​ഴ​ക്കാ​ല​ത്ത് ഈ ​സ്ഥ​ല​ത്തു ചെ​റി​യ​തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ൽ​പോ​ലും ഉ​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.