അം​ബേ​ദ്ക​ർ സ​മ​ഗ്ര കോ​ള​നി വി​ക​സ​നം: പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, December 14, 2019 12:06 AM IST
ക​ൽ​പ്പ​റ്റ:​പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അം​ബേ​ദ്ക​ർ സ​മ​ഗ്ര കോ​ള​നി വി​ക​സ​നം പ​ദ്ധ​തി​യി​ൽ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ എ​ട്ടു കോ​ള​നി​ക​ളി​ൽ ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​തി​രു​നെ​ല്ലി ചേ​ക്കോ​ട്ട് കോ​ള​നി​യി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​വ​ഹി​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ഒ​ന്നു വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും നേ​ടി​യ കാ​ട്ടി​ക്കു​ളം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​മ്മാ​നി കോ​ള​നി​യി​ലെ എ.​ബി. വി​മ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ചേ​ക്കോ​ട്ട്, കൈ​ത​വ​ള്ളി, പു​ഴ​വ​യ​ൽ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ പ​ട​ക്കോ​ട്ടു​കു​ന്ന്, പു​റ​വ​ഞ്ചേ​രി, കാ​ക്ക​ഞ്ചേ​രി, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യ​ണ, വീ​ട്ടി​യാ​ന്പ​റ്റ, കു​ന്നി​യോ​ട് കോ​ള​നി​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഒ​രു കോ​ടി രൂ​പ​യാ​ണ് ഓ​രോ കോ​ള​നി​യി​ലും ചെ​ല​വ​ഴി​ക്കു​ക. ഉൗ​രു​കൂ​ട്ടം നി​ർ​ദേ​ശി​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. ഭ​വ​ന​നി​ർ​മാ​ണം, കു​ടി​വെ​ള്ളം, ആ​രോ​ഗ്യം, കൃ​ഷി, ഗ​താ​ഗ​ത സൗ​ക​ര്യം, വീ​ട് പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 31ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. 20 കോ​ള​നി​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.