എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ ലി​നി​യ
Sunday, December 15, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: മു​സ്ലിം​ലീ​ഗ് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് രാ​ഹു​ൽ​ഗാ​ന്ധി എം​പി​യി​ൽ​ നി​ന്നു ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി. പു​ളി​ഞ്ഞാ​ൽ കോ​ട്ട​മു​ക്ക​ത്ത് ഉൗ​രി​ലെ വാ​സു-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ലി​നി​യ​യാ​ണ് പു​ര​സ്കാ​ര നി​റ​വി​ൽ. ബ​ത്തേ​രി ചെ​ത​ല​യം ട്രൈ​ബ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സോ​ഷ്യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലി​നി​യ​യെ അ​വാ​ർ​ഡി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത്.
രാ​ഹു​ൽ​ഗാ​ന്ധി​യി​ൽ​നി​ന്നു പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത് ജീ​വി​ത​ത്തി​ലെ ധ​ന്യ​നി​മി​ഷ​മാ​ണെ​ന്നു ലി​നി​യ പ​റ​ഞ്ഞു. വെ​ള്ള​മു​ണ്ട പ​ഞ്ച​യ​ത്തി​ൽ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ഏ​ക ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​നി​യാ​ണ് ലി​നി​യ. ബാ​ല്യം മു​ത​ൽ വി​വി​ധ വ്യ​ക്തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തോ​ടെ​യാ​ണ് പ​ഠ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ഠി​പ്പു പൂ​ർ​ത്തി​യാ​ക്കി ഉ​ദ്യോ​ഗം നേ​ടി കു​ടും​ബ​ത്തി​നു ത​ണ​ലാ​ക​ണ​മെ​ന്നാ​ണ് ലി​നി​യ​യു​ടെ ആ​ഗ്ര​ഹം. കൂ​ലി​പ്പ​ണി​ക്കാ​രാ​ണ് മാ​താ​പി​താ​ക്ക​ൾ.