ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി
Friday, January 17, 2020 12:20 AM IST
ക​ൽ​പ്പ​റ്റ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള നൂ​ത​ന പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് സാ​മൂ​ഹി​ക നീ​തി, വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. എ​സ്കെ​എം​ജെ ജൂ​ബി​ലി ഹാ​ളി​ൽ ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​ന്പും ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​വ​ർ. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഴ്ച്ച വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​യി​രം സ്മാ​ർ​ട്ട് ഫോ​ണു​ക​ളാ​ണ് കാ​ഴ്ച്ച പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​തി​നെ​ട്ട് വ​യ​സു വ​രെ കു​ട്ടി​ക​ളു​ടെ പേ​രി​ൽ ഇ​രു​പ​തി​നാ​യി​രം രൂ​പ പ്ര​തി​വ​ർ​ഷം നി​ക്ഷേ​പി​ക്കു​ന്ന ഹ​സ്ത​ദാ​നം പ​ദ്ധ​തി, വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ശു​ഭ​യാ​ത്ര പ​ദ്ധ​തി എ​ന്നി​വ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​നും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും സം​യു​ക്ത​മാ​യി ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കി​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ ക്യാ​ന്പും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി​യ​ത്.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ടെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 65 പേ​ർ​ക്കു​ള്ള വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. സി.​കെ ശ​ശി​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, കേ​ര​ള സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​മൊ​യ്തീ​ൻ​കു​ട്ടി, സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ര​ശു​വ​യ്ക്ക​ൽ മോ​ഹ​ന​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ കെ.​എ​ച്ച്. ലെ​ജി​ന, പ​ച്ച​പ്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ഐ​സ്എ​സ്എം സ്റ്റേ​റ്റ് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. മു​ജീ​ബ് റ​ഹ്മാ​ൻ ക്ലാ​സെ​ടു​ത്തു.