ക​രു​ണാ​ക​ര​ൻ​പി​ള്ള​യു​ടെ രാ​ജി നേ​ര​ത്തെ​യാ​ക്കി​യ​ത് ഭ​ര​ണംനി​ല​നി​ർ​ത്താ​നു​ള്ള ഇ​ട​ത് ത​ന്ത്രം
Tuesday, January 21, 2020 12:24 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള​യു​ടെ രാ​ജി വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി​ക്ക് മു​ൻ​പ് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം നടപടി ഒഴിവാക്കാന്‌ ഉള്ള തന്ത്രത്തിന്‍റെ ഭാഗം. യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യിേന്മൽ അ​ടു​ത്ത മാ​സം അ​ഞ്ചി​നാ​ണ് വി​ധി . 2015 ന​വം​ബ​റി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​തി​നേ​ഴ് വാ​ർ​ഡു​ക​ളു​ള്ള പോ​ത്തു​ക​ല്ലി​ൽ ഒ​ന്പ​ത് സീ​റ്റു​ക​ളോ​ടെ യു​ഡി​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്.
തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി കോ​ണ്‍​ഗ്ര​സി​ലെ സി.​ക​രു​ണാ​ക​ര​ൻ പി​ള്ള തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തി​നി​ടെ ഞെ​ട്ടി​ക്കു​ളം വാ​ർ​ഡം​ഗ​മാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ താ​ര അ​നി​ൽ 2016-ൽ ​മ​ര​ണ​പ്പെ​ട്ടു.
തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ ര​ജ​നി രാ​ജ​ൻ വി​ജ​യി​ക്കു​ക​യും ഭ​ര​ണം ഇ​ട​തി​ന് ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​പി​എ​മ്മി​ലെ സി.​സു​ഭാ​ഷ് പ്ര​സി​ഡ​ന്‍റാ​യി. പ്ര​സി​ഡ​ന്‍റ് നി​ർ​ണ​യ​ത്തി​ൽ അ​വ​ഗ​ണ​ന നേ​രി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് സി​പി​എ​മ്മി​ലെ മു​തി​ർ​ന്ന അം​ഗം സി.​എ​ച്ച്.​സു​ലൈ​മാ​ൻ ഹാ​ജി ആ​ദ്യം പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളും പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വ​വും രാ​ജി​വച്ചു.
ഇ​തോ​ടെ വീ​ണ്ടും പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന സു​ലൈ​മാ​ൻ ഹാ​ജി പോ​ത്തു​ക​ൽ വാ​ർ​ഡി​ൽ വി​ജ​യം നി​ല​നി​ർ​ത്തി. ഇ​തോ​ടെ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യ പ്ര​സി​ഡ​ൻ​റ് സി​പി​എ​മ്മി​ലെ സി.​സു​ഭാ​ഷ് ത​ൽ​സ്ഥാ​നം രാ​ജി​വെ​ച്ചു. പ​തി​നേ​ഴ് വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഒ​ന്പ​തും എ​ൽ​ഡി​എ​ഫി​ന് എ​ട്ടും അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സി.​എ​ച്ച്.​സു​ലൈ​മാ​ൻ ഹാ​ജി​യെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ ക​രു​ണാ​ക​ര​ൻ പി​ള്ള പാ​ർ​ട്ടി വി​ട്ട് ഇ​ട​തി​ലേ​ക്ക് ചേ​ക്കേ​റി. കോ​ണ്‍​ഗ്ര​സി​ലെ സം​ഘ​ട​നാ പ​ദ​വി​ക​ളെ​ല്ലാം രാ​ജി​വെ​ച്ച ക​രു​ണാ​ക​ര​ൻ പി​ള്ള 2018 സെ​പ്റ്റം​ബ​ർ പ​തി​നെ​ട്ട് മു​ത​ൽ ഇ​ട​ത് ഭ​ര​ണ​സ​മി​തി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. അ​ടു​ത്ത ഒ​ക്ടോ​ബ​ർ മു​പ്പ​ത്തി​യൊ​ന്ന് വ​രെ​യാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി​യി​ൽ ക​രു​ണാ​ക​ര​ൻ പി​ള്ള അ​യോ​ഗ്യ​നാ​യാ​ൽ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും എ​ട്ട് വീ​തം അം​ഗ​ങ്ങ​ളാ​ണു​ണ്ടാ​കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മാ​ത്ര​മേ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
എ​ന്നാ​ൽ വി​ധി വ​രു​ന്ന​തി​ന് മു​ൻ​പ് ക​രു​ണാ​ക​ര​ൻ പി​ള്ള​യെ രാ​ജി​വ​പ്പി​ക്കു​ക​യും പു​തി​യ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​തു​വ​ഴി ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യാ​മെ​ന്ന പാ​ർ​ട്ടി കാ​ഴ്ച​പ്പാ​ടാ​ണ് രാ​ജി നേ​ര​ത്തെ​യാ​ക്കി​യ​തി​ന് പി​ന്നി​ൽ.