പ്ലാ​സ്റ്റി​ക്കി​നെ അ​ക​റ്റാ​ൻ ചേ​ലാ​വു​മാ​യി മാ​ന​ന്ത​വാ​ടി എം​ജി​എം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, January 23, 2020 12:14 AM IST
മാ​ന​ന്ത​വാ​ടി: പ്ലാ​സ്റ്റി​ക്കി​നെ അ​ക​റ്റി​നി​ർ​ത്താ​ൻ ചേ​ലാ​വു​മാ​യി എം​ജി​എം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. നാ​ലു വ​ശ​ത്തും ച​ര​ട് തു​ന്നി​ച്ചേ​ർ​ത്ത തു​ണി​ക്ക​ഷ​ണ​മാ​ണ് ചേ​ലാ​വ്. ച​ര​ടു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം വ​ലി​ച്ചു​പ​യോ​ഗി​ച്ചാ​ൽ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കു ചേ​ലാ​വ് ഉ​പ​യോ​ഗി​ക്കാം.​
സ​ഞ്ചി, വാ​നി​റ്റി ബാ​ഗ്, ല​ഞ്ച് ബാ​ഗ്, ല​ഞ്ച് ടൗ​വ​ൽ, ഷാ​ൾ, സ്കാ​ഫ് എ​ന്നി​വ​യാ​യി ചേ​വാ​ല് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 24നു ​സ്കൂ​ളി​ൽ സം​സ്ഥാ​ന കബ്-​ബു​ൾ​ബു​ൾ പ​ഠ​ന ക്യാ​ന്പി​നെ​ത്തു​ന്ന ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്കു ചേ​ലാ​വ് ന​ൽ​കും.
വി​ദ്യാ​ർ​ഥി​ക​ളാ​യ ട്രീ​സ റോ​സ്, അ​ർ​ച്ച​ന സ​ന​ൽ, ജാ​സ്മി​ൻ ജ​ലീം, അ​ല​ൻ ടീ​ന തു​ട​ങ്ങി​യ​വ​രാ​ണ് ചേ​ലാ​വ് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.