ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണം തു​ട​ങ്ങി
Friday, January 24, 2020 12:06 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: വീ​ണ്ടെ​ടു​ക്കേ​ണ്ട​ത് ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​യെ എ​ന്ന പ്ര​മേ​യ​വു​മാ​യി എം​എ​സ്എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണം ആ​രം​ഭി​ച്ചു. 23 മു​ത​ൽ 30വ​രെ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​നി​സി​പ്പ​ൽ, പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ഗാ​ന്ധി സ്മൃ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ് നി​ർ​വ​ഹി​ച്ചു.
എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ഷ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്(​ഇ​ൻ​ചാ​ർ​ജ്) സ​ൽ​മാ​ൻ ഫാ​രി​സ്, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഗ​ഫൂ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​വാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​മീ​ർ, എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്നാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജ്നാ​സ് കു​ന്ന​ളം ന​ന്ദി​യും പ​റ​ഞ്ഞു.
ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്യാ​ന്പ​സ്, പ​ഞ്ചാ​യ​ത്ത്, നി​യോ​ജ​ക മ​ണ്ഡ​ലം, ജി​ല്ലാ ത​ല​ത്തി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രു​ന്ന ര​ക്ത​സാ​ക്ഷി ദി​നം ഗാ​ന്ധി ആ​ശ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​സ​മൂ​ഹ​വും ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ര​ക്ത​സാ​ക്ഷി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​വും ഭ​ര​ണ​ഘ​ട​ന​യും ആ​സ്പ​ദ​മാ​ക്കി മു​ഴു​വ​ൻ ക്യാ​ന്പ​സു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ഗാ​ന്ധി സ്മാ​ര​ക ട്രോ​ഫി​യും ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ യും ​ന​ൽ​കും.