മോ​ഷ​ണം ന​ട​ന്ന റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് സ​സ്പെൻ​ഡ് ചെ​യ്തു
Saturday, January 25, 2020 12:17 AM IST
വെ​ള്ള​മു​ണ്ട: ബു​ധ​നാ​ഴ്ച രാ​ത്രി 239 ചാ​ക്ക് അ​രി​യും 18 ചാ​ക്ക് ഗോ​ത​ന്പും മോ​ഷ​ണം​പോ​യ മൊ​ത​ക്ക​ര മൂ​ന്നാം ന​ന്പ​ർ റേ​ഷ​ൻ ക​ട​യു​ടെ ലൈ​സ​ൻ​സ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ റ​ഷീ​ദ് മു​ത്തു​ക്ക​ണ്ടി സ​സ്പെ​ൻ​ഡ് ചെ​യ്തു. ശേ​ഷി​ച്ച സാ​ധ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട സീ​ൽ ചെ​യ്തു.
അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കാ​ർ​ഡു​ട​മ​ക​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു റേ​ഷ​ൻ വാ​ങ്ങ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു ക​ട​യി​ൽ നോ​ട്ടീ​സ് പ​തി​ച്ചു. ലൈ​സ​ൻ​സി വി. ​അ​ഷ്റ​ഫി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.
മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. റേ​ഷ​ൻ​ക​ട​യി​ൽ പോ​ലീ​സ് സ​യ​ന്‍റി​ഫി​ക് വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. എ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ​യും അ​രി​യും ഗോ​ത​ന്പും ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തെ​യും കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം.
257 ചാ​ക്ക് ധാ​ന്യം ക​ട​യി​ൽ​നി​ന്നു മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി പോ​ലീ​സ് പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. പ​രി​സ​ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ന​ട​ക്കി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ത്ര​യും ചാ​ക്ക് അ​രി​യും ഗോ​ത​ന്പും വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​നും ഇ​റ​ക്കാ​നും പ​രി​ച​യ​സ​ന്പ​ന്ന​ർ വേ​ണം.