പു​ഞ്ചി​രി: സൗ​ജ​ന്യ മു​ച്ചി​റി മു​ഖ​വൈ​ക​ല്യ നി​വാ​ര​ണ-​നേ​ത്ര ചി​കി​ത്സാ ക്യാ​ന്പു​ക​ൾ നാ​ളെ
Saturday, January 25, 2020 12:17 AM IST
മാ​ന​ന്ത​വാ​ടി: സ​ന്പൂ​ർ​ണ മു​ഖ വൈ​ക​ല്യ ര​ഹി​ത ജി​ല്ല​യാ​യി വ​യ​നാ​ടി​നെ മാ​റ്റാ​നു​ള്ള യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സൗ​ജ​ന്യ മു​ച്ചി​റി മു​ഖ​വൈ​ക​ല്യ നി​വാ​ര​ണ-​നേ​ത്ര​ചി​കി​ൽ​സാ ക്യാ​ന്പു​ക​ൾ നാ​ളെ പ​ന​മ​രം ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. സെ​ന്‍റ് ജോ​ണ്‍​സ് ആം​ബു​ല​ൻ​സ്, പോ​ച്ച​പ്പ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, വേ​വ്സ് ഇ​ന്ത്യ, ജ്യോ​തി​ർ​ഗ​മ​യ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പു​ഞ്ചി​രി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പാ​ലി​യേ​റ്റീ​വ് കോ-​ഓ​ർ​ഡിേ​നേ​ഷ​ൻ ക​മ്മി​റ്റി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ക്യാ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മം​ഗ​ലാ​പു​രം ജ​സ്റ്റി​സ് കെ.​എ​സ്. ഹെ​ഗ്ഡെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സാ​ണ് ചി​കി​ത്സ ഒ​രു​ക്കു​ക. ത​ല​യോ​ട്ടി​യി​ലെ മു​ഴ, പ​തി​ഞ്ഞ​തും ചെ​രി​ഞ്ഞ​തു​മാ​യ മൂ​ക്ക്, മു​ച്ചി​റി, മു​റി​മൂ​ക്ക്, ചെ​രി​ഞ്ഞ താ​ടി, പു​റ​ത്തേ​ക്ക്ത​ള്ളി​യ മോ​ണ, ചെ​റി​യ കീ​ഴ്ത്താ​ടി, നീ​ണ്ട താ​ടി​യെ​ല്ല്, ക​ണ്‍​പോ​ള​ക​ൾ​ക്കു​ള്ള​വൈ​ക​ല്യ​ങ്ങ​ൾ, ത​ടി​ച്ച ചു​ണ്ടു​ക​ൾ, അ​ണ്ണാ​ക്കി​ലെ ദ്വാ​രം, അ​പ​ക​ട​ത്തി​ൽ സം​ഭ​വി​ച്ച ന്യൂ​ന​ത​ക​ൾ തു​ട​ങ്ങി ക​ഴു​ത്തി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​യും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​ന്ന​വ​ർ​ക്ക് യാ​ത്ര ചെ​ല​വ്, മ​രു​ന്ന്എ​ന്നി​വ​യു​ൾ​പ്പ​ടെ സൗ​ജ​ന്യ​മാ​യി മം​ഗ​ലാ​പു​രം ഹെ​ഗ്ഡെ ഇ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ചെ​യ്ത് കൊ​ടു​ക്കും. ബ​ത്തേ​രി ക​രു​ണ ഐ ​കെ​യ​ർ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന-​തി​മി​ര നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ക്കും. ഫോ​ണ്‍: 9645370145, 9447547980.