ആ​ന​ക്കൊ​ന്പു​ക​ളു​മാ​യി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ
Wednesday, January 29, 2020 12:01 AM IST
ക​ൽ​പ്പ​റ്റ: ഇ​ടു​ക്കി ബൈ​സ​ൻ​വാ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മൗ​ൻ​സ് പു​ര​ത്തി​ൽ പീ​ർ മു​ഹ​മ്മ​ദ് ബാ​ഷ​യെ(54) ര​ണ്ട് ആ​ന​ക്കൊ​ന്പു​ക​ൾ സ​ഹി​തം വ​ന​പാ​ല​ക​ർ അ​റ​സ്റ്റു ചെ​യ്തു. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ൽ​പ്പെ​ട്ട തൊ​ള്ളാ​യി​രം കാ​ട്ടി​മ​റ്റം വ​ന​ത്തി​ൽ പ​രി​ക്കേ​റ്റു ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡ​ത്തി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ട കൊ​ന്പു​ക​ളാ​ണ് വ​ന​പാ​ല​ക​ർ പി​ടി​ച്ചെ​ടു​ത്ത​ത്.
സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ര​ഞ്ജി​ത് കു​മാ​ർ, മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ബാ​ബു​രാ​ജ്, മു​ണ്ട​ക്കൈ സ്റ്റേ​ഷ​ൻ ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ബി. മ​നോ​ജ്കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​മ​നോ​ജ്, കെ. ​മ​ണി, കെ.​സി. ശി​വ​രാ​മ​ൻ, വി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷി​ഹാ​ബ്, ജോ​മി​ഷ് കെ. ​ജോ​ണി, വി. ​ദാ​സ​ൻ, കെ. ​നി​ധി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മേ​പ്പാ​ടി​ക്ക​ടു​ത്ത് എ​മ​റാ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള സ്ഥ​ല​ത്തു​ന്നാ​ണ് കൊ​ന്പു​ക​ൾ സ​ഹി​തം പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. കൊ​ന്പു​ക​ൾ ക​ട​ത്താ​നു​പ​യോ​ഗി​ച്ച ജീ​പ്പും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൊ​ള​ളാ​യി​രം ഭാ​ഗ​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നു ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ന്പു​ക​ൾ ക​ണ്ടെ​ടു​ക്കാ​നാ​യ​ത്.
എ​മ​റാ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ തോ​ട്ട​ത്തി​ന്‍റെ നോ​ട്ട​ച്ചു​മ​ത​ല പീ​ർ മു​ഹ​മ്മ​ദ് ബാ​ഷ​യ്ക്കാ​ണ്. പ​ഴു​ത​ട​ച്ചു​ള​ള അ​ന്വേ​ഷ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ടു 24 മ​ണി​ക്കൂ​റി​ന​കം കൊ​ന്പു​ക​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നു മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. കേ​സി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ മ​റ്റു മൂ​ന്നു പേ​രെ​യും സ്ഥ​ലം ഉ​ട​മ​യെ​യും പി​ടി​കൂ​ടാ​നു​ണ്ട്.