ക​ല്‍​പ്പ​റ്റ ക്ഷീ​ര​സം​ഘ​ത്തി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​തമെന്ന്
Tuesday, February 18, 2020 12:18 AM IST
ക​ല്‍​പ്പ​റ്റ: വി​ക​ല​മാ​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല്‍​പ്പ​റ്റ ക്ഷീ​ര​സം​ഘ​ത്തി​നെ​തി​രേ ചി​ല​ര്‍ ന​ട​ത്തു​ന്ന ദു​ഷ്പ്ര​ച​ാര​ണ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​പ്രേ​രി​തം മാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി.
ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ സം​ഘ​ത്തി​നു​ണ്ടാ​യി​ട്ടു​ള്ള മു​ന്നേ​റ്റ​ത്തി​ല്‍ വി​റ​ളി​പൂ​ണ്ടാ​ണ് ദു​രാ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ള്ള​ത്.
ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലെ ന്യൂ​ന​ത​ക​ള്‍ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ര്‍​ന്ന് മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താന്‌ തീ​രു​മാ​നി​ച്ചി​രു​ന്നു. കൂ​ടാ​തെ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് നേ​രി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന​ത് സം​ഘ​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തിന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഭ​ര​ണ​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.
വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം ക​ഴി​യു​ന്ന മു​റ​യ്ക്ക് ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ വി​ശേ​ഷാ​ല്‍ പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് മ​റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെന്നും പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ അ​റി​യി​ച്ചു.