സ്‌​കൂ​ള്‍ കു​ത്തി​ത്തു​റ​ന്ന് കം​പ്യൂ​ട്ട​റു​ക​ള്‍ മോ​ഷ്ടി​ച്ചു
Wednesday, February 19, 2020 12:48 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഴ​വ​ന്‍ ചേ​ര​മ്പാ​ടി ഗ​വ. സ്‌​കൂ​ള്‍ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് കം​പ്യൂ​ട്ട​റു​ക​ള്‍ മോ​ഷ്ടി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഗോ​വി​ന്ദ​രാ​ജ​ന്‍ ചേ​ര​മ്പാ​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ടെ​മ്പോ ട്രാ​വ​ല​ര്‍ അ​പ​ക​ട​ത്തി​ല്‍​പെട്ടു

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ പ​ഴ​യ ബ​സ്സ്റ്റാ​ന്‍​ഡി​ല്‍ ടെ​മ്പോ ട്രാ​വ​ല​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ആ​ര്‍​ക്കും പ​രു​ക്കി​ല്ല. രാ​ജ​ഗോ​പാ​ല​പു​ര​ത്തി​ല്‍ നി​ന്നാ​ണ് ട്രാ​വ​ല​ര്‍ നി​യ​ന്ത്ര​ണം വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ട്രാ​ഫി​ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് ഉ​ട​മ​യി​ല്‍ നി​ന്ന്
പി​ഴ ഈ​ടാ​ക്കി

ഊ​ട്ടി: കു​ന്നൂ​ര്‍ സിം​സ് പാ​ര്‍​ക്കി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് ഉ​ട​മ​യി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി. വീ​ടി​നാ​യി എ​ടു​ത്ത വൈ​ദ്യു​തി റി​സോ​ര്‍​ട്ടി​ന് ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് ഉ​ട​മ കു​ട്ടി​യ​മ്മാ​ളി​ല്‍ നി​ന്ന് 65,000 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​ത്. കു​ന്നൂ​ര്‍ വൈ​ദ്യു​തി ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്റ് എ​ന്‍​ജി​നീ​യ​ര്‍ ശി​വ​ശ​ങ്ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റ് മാ​സ​മാ​യി ഈ ​രൂ​പ​ത്തി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.