കാ​ട്ടാ​ന​ക​ള്‍ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു
Friday, February 21, 2020 2:37 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി-​കു​ന്നൂ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കെ​എ​ന്‍​ആ​റി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​മ്പ​ത് കാ​ട്ടാ​ന​ക​ള്‍ റോ​ഡ​രി​കി​ല്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. ഇ​ത് കാ​ര​ണം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ഭീ​തി​യി​ലാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​ത്‌​പോ​ലെ ഊ​ട്ടി-​മ​സി​ന​ഗു​ഡി പാ​ത​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന സൈ​ക്കി​ള്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ്‍​വ​യ​ല്‍, കോ​ഴി​കൊ​ല്ലി മേ​ഖ​ല​യി​ല്‍ ഒ​റ്റ​യാ​ന്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​ണ്‍​വ​യ​ല്‍ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്റെ നേ​ന്ത്ര വാ​ഴ കൃ​ഷി ഒ​റ്റ​യാ​ന്‍ ന​ശി​പ്പി​ച്ചു.