കാ​പ്പി വി​ള​വെ​ടു​പ്പും സം​സ്‌​ക​ര​ണ​വും: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കോ​ഫി ബോ​ര്‍​ഡ്
Friday, February 21, 2020 2:40 AM IST
ക​ല്‍​പ്പ​റ്റ:​കാ​പ്പി സം​സ്‌​ക​ര​ണ​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കോ​ഫി ബോ​ര്‍​ഡ്. ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ധാ​രാ​ള​മു​ള്ള ജി​ല്ല​യി​ല്‍ കാ​പ്പി സം​സ്‌​ക​ര​ണം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വി​ള​വെ​ടു​ത്ത കാ​പ്പി സി​മ​ന്‍റ് ത​റ​യി​ല്‍ എ​ട്ടു സെ​ന്‍റീമീ​റ്റ​ര്‍ ക​ന​ത്തി​ല്‍ നി​ര​ത്തി​യി​ടു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഓ​രോ മ​ണി​ക്കൂ​റും ഇ​ട​വി​ട്ട് ഉ​ണ്ട​ക്കാ​പ്പി ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. ന​ല്ല രീ​തി​യി​ല്‍ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്നി​ട​ത്ത് കാ​പ്പി ഉ​ണ​ക്കാ​നി​ട​ണം. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ കൂ​ട്ടി​യി​ട്ടു മൂ​ട​ണം.

ഉ​ണ​ക്ക നി​ല​വാ​രം തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നു കോ​ഫി ബോ​ര്‍​ഡ് ടെ​സ്റ്റ് വെ​യി​റ്റ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​പ്പി​പ്പ​രി​പ്പി​ന്‍റെ സാ​ന്ദ്ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഒ​രു ഫോ​ര്‍​ലി​റ്റ​റി​ന് 40 കി​ലോ എ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ല ചാ​ക്കു​ക​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ചു ല​ഭി​ക്കു​ന്ന തൂ​ക്ക​ത്തി​ന്‍റെ ശ​രാ​ശ​രി തൂ​ക്കം ടെ​സ്റ്റ് വെ​യി​റ്റ് ആ​യി​രി​ക്കും. മോ​യി​സ‌്റ്റര്‌ മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചും ജ​ലാം​ശ​നി​ല​വാ​രം അ​ള​ക്കാം.ചാ​ക്കു​ക​ളി​ല്‍ ഉ​ണ​ക്കി​യ കാ​പ്പി സൂ​ക്ഷി​ക്കു​ന്ന​താ​ണ് ഉ​ചി​തം. മ​ര​പ്പ​ല​ക​ള്‍​ക്ക് മേ​ല്‍ ചാ​ക്കു​ക​ള്‍ അ​ട്ടി​യി​ടാം. ത​റ​യി​ല്‍ നി​ന്നോ ചു​മ​രി​ല്‍ നി​ന്നോ ചാ​ക്ക​ട്ടി​ക​ള്‍ അ​ക​ലം പാ​ലി​ക്ക​ണം. മ​റ്റു ഗ​ന്ധ​ങ്ങ​ള്‍ ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഏ​റെ​യാ​യ​തി​നാ​ല്‍ ചാ​ക്കു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ല്‍ കീ​ട​നാ​ശി​നി​ക​ളും മ​റ്റും സൂ​ക്ഷി​ക്ക​രു​ത്.
ജ​ല​സേ​ച​നം ന​ട​ത്താ​ന്‍ സൗ​ക​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കു കാ​പ്പി വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് 15 ദി​വ​സ​ത്തി​ന​കം ചെ​ടി​ക​ള്‍ ന​ന​യ്ക്കാം. ഒ​ന്ന​ര​യി​ഞ്ച് വെ​ള്ളം ഇ​റ​ങ്ങു​ന്ന രീ​തി​യി​ല്‍ ആ​റു മു​ത​ല്‍ എ​ട്ടു വ​രെ മ​ണി​ക്കൂ​റാ​ണ് ന​ന​യ്ക്കേ​ണ്ട​ത്. പൂ​വി​ട്ട് 15 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം പി​ന്‍ ന​ന​യും അ​ത്യാ​വ​ശ്യ​മാ​ണ്. 45 ദി​വ​സം വൈ​കി​യാ​ല്‍ ഉ​ത്പാ​ദ​നം ഇ​രു​പ​ത് ശ​ത​മാ​നം വ​രെ കു​റ​യാന്‌ കാ​ര​ണ​മാ​കും. കാ​പ്പി​ക്കു​രു പാ​കി മു​ള​പ്പി​ക്കു​ന്ന​തി​നും യോ​ജ്യ​മാ​യ സ​മ​യ​മാ​ണി​ത്. എ​ട്ടു മു​ത​ല്‍ 12 ദി​വ​സം വ​രെ ചാ​ര​ത്തി​ല്‍ മു​ക്കി​യു​ണ​ങ്ങി​യ കാ​പ്പി​ക്കു​രു​വാ​ണ് മു​ള​പ്പി​ക്കാ​ന്‍ യോ​ജ്യം. മേ​ല്‍​മ​ണ്ണ്, ക​മ്പോ​സ്റ്റ്, ചാ​ണ​കം, മ​ണ​ല്‍ എ​ന്നി​വ ചേ​ര്‍​ത്ത മി​ശ്രി​ത​മാ​ണ് കൂ​ട നി​റ​യ്ക്കാ​ന്‍ വേ​ണ്ട​ത്. ബെ​ഡി​ലാ​ണെ​ങ്കി​ല്‍ ഒ​രി​ഞ്ച് അ​ക​ല​ത്തി​ലാ​ണ് കാ​പ്പി​ക്കു​രു ന​ടേ​ണ്ട​ത്. വി​ശ​ദ​വി​വ​ര​ത്തു​നു അ​ടു​ത്തു​ള്ള കോ​ഫി ബോ​ര്‍​ഡ് ഓ​ഫീ​സി​നെ സ​മീ​പി​ക്കാം.