തേനീച്ചക്കൂടുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയായി
Sunday, February 23, 2020 11:52 PM IST
പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്കു ഭീ​ഷ​ണി​യാ​യി. കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യി​ല്‍ ശു​ചി​മു​റി​യു​ടെ മു​മ്പി​ലാ​ണ് തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു ഓ​ഫീ​സി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
ര​ണ്ടു ശു​ചി​മു​റി​ക​ളു​ടെ​യും വാ​തി​ലി​നു മു​ക​ളി​ല്‍ തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ ഉ​ണ്ട്. കൂ​ടി​ല്‍ ത​ട്ടാ​തെ കു​നി​ഞ്ഞാ​ണ് ആ​ളു​ക​ള്‍ ശു​ചി​മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. സ്വ​കാ​ര്യ തോ​ട്ട​ത്തി​നോ​ടു ചേ​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഒ​ഫീ​സ് കെ​ട്ടി​ടം. ആ​രെ​ങ്കി​ലും കൂ​ടു​ക​ള്‍​ക്കു ക​ല്ലെ​റി​ഞ്ഞാ​ല്‍ തേ​നീ​ച്ച​ക​ള്‍ ഇ​ള​കും. കൂ​ടു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.