യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് ഇ​ന്ന്
Tuesday, February 25, 2020 12:14 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്താ ജ​റോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് രാ​വി​ലെ 11 മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കും. 18 നും 40 ​നും മ​ധ്യേ​യു​ള്ള യു​വ​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കാം.

പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം
കു​ടി​വെ​ള്ള​മെ​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഗൂ​ഡ​ല്ലൂ​ര്‍ പ​ഴ​യ ബ​സ്‌സ്റ്റാ​ൻഡ്, അ​ഗ്ര​ഹാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷം കു​ടി​വെ​ള്ള​മെ​ത്തി. പ​ഴ​യ ബ​സ്‌സ്റ്റാ​ൻഡ് സി​ഗ്ന​ലി​ന് സ​മീ​പ​ത്താ​യി പ​ത്ത് മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ പൈ​പ്പി​നു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ന്നി​രു​ന്നു.
ഇ​തേ​ത്തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. ഇ​ത് നീ​ക്കം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​ത്.