വീ​ട്ടു​മു​റ്റ സ​ദ​സ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ന​ട​ത്തു​ന്ന വീ​ട്ടു​മു​റ്റ സ​ദ​സു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നംകോ​ട്ട​ത്ത​റ​യി​ല്‍ പ്ര​മു​ഖ നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ന്‍ കോ​ട്ട​ത്ത​റ വേ​ലാ​യു​ധ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ന​ട​ന്നു. കോ​ട്ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണും പ​ഞ്ചാ​യ​ത്ത് മെ​ംബറു​മാ​യ പ്രീ​ത മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ് ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ല​ന്‍, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ.​കെ. രാ​ജേ​ഷ്, എ​സ്.​എ​ച്ച്. ഹ​രി​പ്രി​യ, മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ച​ന്ദ്ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​സ് ജോ​ര്‍​ജ്, പ്ര​മു​ഖ നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ന്‍ വേ​ലാ​യു​ധ​ന്‍ കോ​ട്ട​ത്ത​റ, ഗീ​ത മാ​ത്യു, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ര്‍, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ പി. ​ജി​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ക​ലാ സാ​യാ​ഹ്ന​ത്തി​ല്‍ സ​ഹ​ദേ​വ​ന്‍, എം. ​പ്ര​ദീ​പ​ന്‍, ദേ​വി​ക, രൂ​പി​ക, അ​മ​ലേ​ന്ദു, ഗോ​പി​ക, ശ​ര​ണ്യ, ല​യ, രാ​ജി മോ​ള്‍ തേ​ജ​സ്, ഉ​ണ്ണി, ഷൈ​ല​ജ എ​ന്നി​വ​ര്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.